തലസ്ഥാനത്ത് പട്ടാപ്പകല്‍ ബൈക്ക് മോഷണം നടത്തിയ യുവാക്കള്‍ അറസ്റ്റില്‍

തലസ്ഥാനത്ത് പട്ടാപ്പകല്‍ ബൈക്ക് മോഷണം നടത്തിയ യുവാക്കള്‍ അറസ്റ്റില്‍.

New Update
robbery

തിരുവനന്തപുരം: തലസ്ഥാനത്ത് പട്ടാപ്പകല്‍ ബൈക്ക് മോഷണം നടത്തിയ യുവാക്കള്‍ അറസ്റ്റില്‍. കൊല്ലം മൈലക്കാട് സ്വദേശികളായ  സുധീഷ് (24), അഖില്‍ (24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ പാര്‍ക്ക് ചെയ്തിരുന്ന കഠിനംകുളം സ്വദേശി ഷാരൂഖ് ഖാന്റെ  ബൈക്ക് മോഷണം പോയത്. 

Advertisment

പിന്നാലെ കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കി. സി സി ടി വികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കൊല്ലം ഭാഗത്തേയ്ക്കാണ് ബൈക്ക് കൊണ്ടുപോയതെന്ന് കണ്ടെത്തി. തുടര്‍ന്ന് കൊല്ലത്തുള്ള ബൈക്ക് മോഷ്ടാക്കളെ നിരീക്ഷിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.


 

നമ്പര്‍ മാറ്റി ബൈക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ വാഹന മോഷണം, ഗുണ്ടാ ആക്രമണം തുടങ്ങി നിരവധി കേസുകളില്‍ പ്രതികളാണെന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.