കൊല്ലം ചടയമംഗലത്ത് തനിച്ച് താമസിക്കുന്ന 71കാരിയുടെ സ്വര്‍ണ്ണമാല വീട്ടില്‍ കയറി കവര്‍ന്ന ഓട്ടോ ഡ്രൈവര്‍ പിടിയില്‍

കൊല്ലം ചടയമംഗലത്ത് തനിച്ച് താമസിക്കുന്ന 71കാരിയുടെ സ്വര്‍ണ്ണമാല വീട്ടില്‍ കയറി കവര്‍ന്ന ഓട്ടോ ഡ്രൈവര്‍ പിടിയില്‍. 

New Update
kollam gold 2

കൊല്ലം: കൊല്ലം ചടയമംഗലത്ത് തനിച്ച് താമസിക്കുന്ന 71കാരിയുടെ സ്വര്‍ണ്ണമാല വീട്ടില്‍ കയറി കവര്‍ന്ന ഓട്ടോ ഡ്രൈവര്‍ പിടിയില്‍. 


Advertisment

മുരുക്കുമണ്‍ സ്വദേശിയായ പ്രദീപിനെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഒറ്റയ്ക്ക് താമസിക്കുന്ന ഓമനയമ്മയ്ക്ക് ബന്ധുക്കളാണ് ഉച്ചഭക്ഷണം വീട്ടില്‍ എത്തിച്ചു നല്‍കുന്നത്. ചില ദിവസങ്ങളില്‍ ചില ഓട്ടോ ഡ്രൈവര്‍മാരുടെ കൈവശം പൊതിച്ചോറ് കൊടുത്തുവിട്ടിരുന്നു. 


ഇതു മനസിലാക്കിയ ഓട്ടോ ഡ്രൈവറായ പ്രദീപ് ആരും ആവശ്യപ്പെടാതെ തന്നെ ഭക്ഷണവുമായി ഓമനയുടെ വീട്ടില്‍ എത്തി മാലപൊട്ടിച്ച് കടക്കുകയായിരുന്നു. ഓമനയില്‍ നിന്നും അയല്‍വാസികളില്‍ നിന്നും വിവരം ശേഖരിച്ച ചടയമംഗലം പൊലീസ് മണിക്കുറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടി. സ്വര്‍ണമാല ഓട്ടോറിക്ഷയില്‍ നിന്ന് കണ്ടെടുത്തു.

Advertisment