കൊല്ലം: കൊട്ടാരക്കരയില്‍ 2 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. സുഭാഷ് എന്നയാളെയാണ് കൊല്ലം റൂറല്‍ ഡാന്‍സാഫ് ടീമും കൊട്ടാരക്കര പൊലീസും ചേര്‍ന്ന് പിടികൂടിയത്. കൊലപാതകം, കഞ്ചാവ് കേസ് ഉള്‍പ്പെടെ നിരവധി കേസുകളിലടക്കം പ്രതിയാണിയാള്‍. കാപ്പയും ഇയാള്‍ക്കുമേല്‍ മുന്‍പ് ചുമത്തിയിട്ടുണ്ട്.
കൊലപാതക കേസ് ഉള്‍പ്പെടെ നിരവധി കഞ്ചാവ് കേസില്‍ ജാമ്യത്തില്‍ കഴിഞ്ഞു വരവേ ആണ് വീണ്ടും ഒഡീഷയില്‍ നിന്നും കഞ്ചാവുമായി വരുന്നതിനിടെ കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് കൊല്ലം റൂറല്‍ ഡാന്‍സാഫ് ടീമിന്റെ പിടിയിലാകുന്നത്.
കൊട്ടാരക്കര ഡിവൈഎസ്പി ബൈജു കുമാറിന്റെ നിര്‍ദ്ദേശനുസരണം കൊല്ലം റൂറല്‍ ഡാന്‍സഫ് ടീം എസ്. ഐ മാരായ ദീപു കെ. എസ്, മനീഷ്, ജിഎസ്‌ഐ ശ്രീകുമാര്‍ സി പി ഓ മാരായ സജുമോന്‍, ദിലീപ്, നഹാസ്, വിപിന്‍ ക്ളീറ്റസ് കൊട്ടാരക്കര പോലീസ് സ്റ്റേഷന്‍ എസ് ഐ അഭിലാഷ്, ജിഎസ്‌ഐ രാജന്‍, എഎസ്‌ഐ ഹരിഹരന്‍, സിപി ഓ മാരായ അജിത്, സന്തോഷ്, അഭി സലാം, മനു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.