കൊല്ലത്ത് കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരന്റെ നഗ്‌നതാ പ്രദര്‍ശനം. കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്ത സ്ത്രീക്കാണ് ദുരനുഭവം

സംഭവത്തില്‍ പ്രതിയെ കണ്ടെത്താന്‍ കൊല്ലം സിറ്റി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കും. കൊല്ലം ഡിപ്പോയില്‍ ഇറങ്ങിയ ഇയാള്‍ മറ്റൊരു ബസില്‍ കയറി രക്ഷപ്പെട്ടിരുന്നു. ബസ് സര്‍വീസ് വിവരങ്ങള്‍ അടക്കം ശേഖരിച്ച് അന്വേഷണം തുടരുന്നുണ്ട്.

New Update
ksrtc

കൊല്ലം: കൊല്ലത്ത് കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരന്റെ നഗ്‌നതാ പ്രദര്‍ശനം. സമീപ സീറ്റില്‍ ഇരുന്നയാളാണ് സ്ത്രീക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. 

Advertisment

ലൈംഗിക വൈകൃതം തുടര്‍ന്നതോടെ യുവതി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്ത സ്ത്രീക്കാണ് ദുരനുഭവം ഉണ്ടായത്. മാവേലിക്കര ഫാസ്റ്റ് പാസഞ്ചറില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.