കൊല്ലം:കന്യാസ്ത്രീകളെ അന്യായമായി ചത്തീസ്ഗഢിലെ ബി ജെ പി സര്‍ക്കാര്‍ അറസ്റ്റു ചെയ്ത നടപടിയില്‍ കൊല്ലത്ത് വന്‍ പ്രതിഷേധം. കൊല്ലത്ത് മഹിളാ അസോസിയേഷന്‍ പ്രതിഷേധത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം കന്യാസ്ത്രീകളും അണിചേര്‍നചത്തീസ്ഗഢ് ഉള്‍പ്പടെ ഹിന്ദു ഭീകരരുടെ അതിക്രമങ്ങളില്‍ നാടെങ്ങും പ്രതിഷേധം ശക്തി പ്രാപിച്ചതിന്റെ നേര്‍ക്കാഴ്ചയായി കന്യാസ്ത്രീകളുടെ സമര പങ്കാളിത്തം. ചത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ ജയിലില്‍ അടച്ചതിനെതിരെ സംസ്ഥാനമൊട്ടാകെ ജനരോഷം ഇരമ്പുകയാണ്.
മതപരിവര്‍ത്തനം ആരോപിച്ച് കള്ള കേസെടുത്ത് കന്യാസ്ത്രീകളെ കല്‍തുറങ്കലില്‍ അടച്ച ബി ജെ പി സംഘ പരിവാര്‍ ഫാസിസ്റ്റ് തീവ്രവാദികള്‍ക്കെതിരെ സിപിഐഎമ്മും തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചു. മതന്യൂനപക്ഷങ്ങള്‍ക്ക് സര്‍വ്വ സംരക്ഷണവും ഒരുക്കുമെന്ന് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിഎസ് സുദേവന്‍ പറഞ്ഞു. എ കെ സവാദ് അധ്യക്ഷത വഹിച്ചു.
നാല് വോട്ടിന് വേണ്ടി ആയിരുന്നില്ല തലശ്ശേരിയില്‍ കുഞ്ഞാലി ഹിന്ദു തീവ്രവാദികളുടെ കൊലയ്ക്ക് ഇരയായി രക്തസാക്ഷിത്വം വഹിച്ചതെന്ന് എസ് ജയമോഹന്‍ പറഞ്ഞു. ക്രൈസ്തവ സഭകളുടെ സ്‌കൂളുകളില്‍ പഠിച്ചവരാരും മതം മാറിയിട്ടില്ലെന്ന് ഫാദര്‍ റൊമാന്‍സ് ആന്റണി പറഞ്ഞു. പ്രസന്നാ ഏണസ്റ്റ്, സൂസന്‍കോടി, ബെയിസിലാല്‍, ഇക്ബാല്‍ സാബു തുടങ്ങിയവര്‍ പങ്കെടുത്തു.