സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് കൊല്ലം പ്രവാസി അസ്സോസിയേഷൻ

New Update
kollam rifa1.jpg

റിഫ കൊല്ലം പ്രവാസി അസ്സോസിയേഷൻ  റിഫ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ  റിഫ ഇന്റർനാഷണൽ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ   സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . 120 ലധികം  പ്രവാസികൾ പങ്കെടുത്ത  ക്യാമ്പ്  കെ.പി.എ  ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ഉദ്‌ഘാടനം ചെയ്തു. 

Advertisment

 റിഫ ഏരിയ പ്രസിഡന്റ് സുരേഷ് കുമാർ   അദ്ധ്യക്ഷനായി. ഏരിയ  സെക്രട്ടറി ഷിബു സുരേന്ദ്രൻ  ,  ഐ.എം.സി പ്രതിനിധികളായ നിർമല ശിവദാസൻ, ആൽബിൻ, ഡോ. റുബീന , ഏരിയ കോ-ഓർഡിനേറ്റർ കോയിവിള മുഹമ്മദ്, അനിൽകുമാർ,സാജൻ നായർ  എന്നിവർ   സംസാരിച്ചു  കെ.പി.എ സെക്രട്ടറി അനോജ് ഉപഹാരം  കൈമാറി.   പ്രദീപ അനിൽ, റസീല മുഹമ്മദ്, ഷാമില ഇസ്മായിൽ,  ജ്യോതി പ്രമോദ്,  വി.എം.  പ്രമോദ് ,അനന്തുകൃഷ്ണൻ, അഹമ്മദ് ഷബീർ, നിസാം   എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.   

Advertisment