/sathyam/media/media_files/2025/02/21/mSzLSO6IEUq23wyE9LvE.jpg)
മലപ്പുറം: കൊണ്ടോട്ടി ഐക്കരപ്പടിയില്‍ 31.298 ഗ്രാം ഹെറോയിന്‍ കടത്തിക്കൊണ്ട് വന്നയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ചേലമ്പ്ര സ്വദേശി മുഹമ്മദ് നിഷാദ്. എന്‍.കെ (37)യാണ് പിടിയിലായത്. മലപ്പുറം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ.പി. ദിപീഷും പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതിന്റെ പിടികൂടിയത്. എക്‌സൈസ് കഴിഞ്ഞ ദിവസം രാത്രി നടത്തിയ വാഹനപരിശോധനക്കിടെയാണ് മുഹമ്മദ് നിഷാദ് പിടിയിലായത്.
നേരത്തെ ലഹരി കേസില്‍ പ്രതിയായ നിഷാദിനെ കണ്ട് സംശയം തോന്നി എക്‌സൈസ് സംഘം വാഹനം പരിശോധിക്കുകയായിരുന്നു. 2020ല്‍ ആന്ധ്രയില്‍ വെച്ച് 48 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു. നിഷാദ് ലഹരിയുടെ അടിമയാണ്. ലഹരി ഉപയോഗിക്കാന്‍ പണം കണ്ടെത്താന്‍ വേണ്ടിയാണ് പ്രതി ലഹരി വില്‍പ്പന നടത്താന്‍ ഇറങ്ങിയതെന്നും എക്സൈസ് പറഞ്ഞു.
നിഷാദിന് എവിടെ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നും ജില്ലയിലെ മയക്കുമരുന്ന് കണ്ണികളെക്കുറിച്ചുമടക്കം അന്വേഷണം നടത്തി വരികയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.