ജാതി വിവേചന വിവാദം. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുതിയ കഴകക്കാരന്‍

ജാതി വിവേചന ആരോപണമുയര്‍ന്ന കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുതിയ കഴകക്കാരന്‍. ബി എ ബാലു രാജിവെച്ച ഒഴിവിലേക്ക് ചേര്‍ത്തല സ്വദേശി കെ എസ് അനുരാഗിനാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് അഡൈ്വസ് മെമ്മോ അയച്ചിട്ടുള്ളത്. 

New Update
anurag-768x421

തൃശൂര്‍: ജാതി വിവേചന ആരോപണമുയര്‍ന്ന കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുതിയ കഴകക്കാരന്‍. ബി എ ബാലു രാജിവെച്ച ഒഴിവിലേക്ക് ചേര്‍ത്തല സ്വദേശി കെ എസ് അനുരാഗിനാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് അഡൈ്വസ് മെമ്മോ അയച്ചിട്ടുള്ളത്. 

Advertisment

അനുരാഗും ഈഴവ വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥി തന്നെയാണ്. ഫെബ്രുവരി 24നാണ് ബി എ ബാലു കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകക്കാരനായി ജോലിയില്‍ പ്രവേശിച്ചത്.


തന്ത്രിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബാലുവിനെ താല്‍ക്കാലികമായി ഓഫീസ് ജോലിയിലേക്ക് മാറ്റി. ഇതിനു പിന്നാലെ ബാലു ലീവില്‍ പോവുകയായിരുന്നു. ശേഷം തനിക്ക് ഓഫീസ് ജോലിയില്‍ തന്നെ നിയമനം നല്‍കണമെന്ന അപേക്ഷ ദേവസ്വം മുമ്പാകെ ബാലു സമര്‍പ്പിച്ചു. എന്നാല്‍, നിയമനം ലഭിച്ച തസ്തികയില്‍ തന്നെ തുടരണം എന്നായിരുന്നു ദേവസ്വം ബോര്‍ഡ് നിലപാട്.


തുടര്‍ന്ന് ബാലു മെഡിക്കല്‍ ലീവില്‍ പ്രവേശിക്കുകയും ഏപ്രില്‍ ഒന്നിന് രാജിവെക്കുകയുമായിരുന്നു. ഈ ഒഴിവിലേക്കാണ് ചേര്‍ത്തല സ്വദേശി ആയിട്ടുള്ള കെ എസ് അനുരാഗിന് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് അഡൈ്വസ് മെമ്മോ അയച്ചിട്ടുള്ളത്. 



ഒന്നാം റാങ്കുകാരന്‍ ആയിരുന്ന ബാലുവിന്റെ നിയമനം ഓപ്പണ്‍ കാറ്റഗറി വിഭാഗത്തില്‍ ആയിരുന്നു. സംവരണ ചട്ട പ്രകാരം അടുത്ത നിയമനം ഈഴവ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥിക്കാണ്. അതിനടിസ്ഥാനത്തിലാണ് കെ എസ് അനുരാഗിന് അഡൈ്വസ് മെമ്മോ അയച്ചിരിക്കുന്നത്.

നിയമനവുമായി മുന്നോട്ടുപോകുമെന്നും പ്രത്യേക സാഹചര്യത്തിലാണ് ഇത്തരമൊരു വിവാദം ഉണ്ടായതെന്നും ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ കെ പി മോഹന്‍ദാസ് പറഞ്ഞു. നിയമനക്കാര്യത്തില്‍ ബോര്‍ഡിന് മുന്‍ വിധി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment