New Update
/sathyam/media/media_files/2025/08/01/ansil-768x421-2025-08-01-13-35-40.jpg)
കോതമംഗലം:കോതമംഗലത്ത് ചികിത്സയിലിരിക്കെ 38കാരന്‍ മരിച്ച സംഭവം കൊലപാതകമെന്ന് സംശയമെന്ന് പൊലീസ്. മാതിരപ്പിള്ളി നെടുങ്ങാട്ട് മേലോത്ത് മാരിയില്‍ വീട്ടില്‍ അന്‍സില്‍ ആണ് മരിച്ചത്. യുവാവിനെ കൊലപ്പെടുത്തിയെന്ന സംശയത്തില്‍ ചേലാട് സ്വദേശിയായ പെണ്‍സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Advertisment
അന്‍സിലിന്റെ ബന്ധുവിന്റെ പരാതിയില്‍ പെണ്‍കുട്ടിക്കെതിരെ പൊലീസ് വധശ്രത്തിന് കേസ് എടുത്തിട്ടുണ്ട്. ഇനി കൊലപാതക കുറ്റവും ചുമത്തും.
കഴിഞ്ഞ 30നാണ് പുലര്‍ച്ചെ നാല് മണിക്കാണ് അന്‍സിലിനെ വീട്ടില്‍നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പെണ്‍സുഹൃത്ത് വിഷം കലക്കി തന്നതായി സംശയമുണ്ടെന്ന് വഴിമധ്യേ യുവാവ് ബന്ധുവിനോട് പറഞ്ഞതായാണ് വിവരം.
അന്‍സിലിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തും.