/sathyam/media/media_files/RPmxrEuzAgQDvCBsEkXV.jpg)
കോട്ടയം: താലൂക്ക് തലത്തില്‍ ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിന്റെ കോട്ടയം ജില്ലയിലെ തിയതികളില്‍ മാറ്റം. കോട്ടയം താലൂക്കിലെ അദാലത്ത് ഒന്‍പതിനും മീനച്ചില്‍ താലൂക്കിലെ അദാലത്ത് 13നും മുന്‍നിശ്ചയിച്ച പ്രകാരം നടക്കും.
10ന് നിശ്ചയിച്ചിരുന്ന ചങ്ങനാശേരി താലൂക്ക് അദാലത്ത് 16ലേക്ക് മാറ്റി. 16ന് നിശ്ചയിച്ചിരുന്ന വൈക്കം താലൂക്ക് അദാലത്ത് പത്തിലേക്കും മാറ്റി. 12ന് നിശ്ചയിച്ച കാഞ്ഞിരപ്പളളി താലൂക്ക് അദാലത്തും മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
കോട്ടയം ജില്ലയില്‍ സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍, ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് അദാലത്തുകള്‍ നടക്കുന്നത്.
പുതുക്കിയ സമയക്രമം: താലൂക്ക്, തിയതി, സമയം, വേദി എന്ന ക്രമത്തില്‍
കോട്ടയം: 9 രാവിലെ 10 മണി മുതല്‍ വൈകിട്ട് നാലു വരെ, കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്‌കൂള്‍ ഹാള്‍
വൈക്കം: 10 രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ, വല്ലകം, സെന്റ് മേരീസ് ചര്‍ച്ച് പാരിഷ് ഹാള്‍, വൈക്കം
മീനച്ചില്‍: 13 രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ, പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാള്‍.
ചങ്ങനാശേരി: 16 രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ, ചങ്ങനാശേരി മുനിസിപ്പല്‍ ടൗണ്‍ ഹാള്‍,
കാഞ്ഞിരപ്പളളി: പുതുക്കിയ തിയതി പിന്നീട്