കോട്ടയം ജില്ലാതല തൊഴില്‍ ദാതാക്കളുടെ സംഗമം - 'സി.എക്‌സ്.ഒ. മേള 2024' ശ്രദ്ധേയമായി

ജില്ലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനും, നൂതന തൊഴില്‍ സാധ്യതകളും നൈപുണ്യ സാധ്യതകളും മനസിലാക്കുന്നതിനായി കോട്ടയം ഇന്ദ്രപ്രസ്ഥ ഹോട്ടലിലെ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല തൊഴില്‍ ദാതാക്കളുടെ സംഗമം - 'സി.എക്‌സ്.ഒ. മേള 2024' സംഘടിപ്പിച്ചു. 

New Update
kudumbasre 11.111.24

കോട്ടയം: ജില്ലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനും, നൂതന തൊഴില്‍ സാധ്യതകളും നൈപുണ്യ സാധ്യതകളും മനസിലാക്കുന്നതിനായി കോട്ടയം ഇന്ദ്രപ്രസ്ഥ ഹോട്ടലിലെ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല തൊഴില്‍ ദാതാക്കളുടെ സംഗമം - 'സി.എക്‌സ്.ഒ. മേള 2024' സംഘടിപ്പിച്ചു. 

Advertisment

കുടുംബശ്രീ ജില്ലാമിഷന്‍ മുഖേന നടപ്പാക്കുന്ന തൊഴില്‍ദായക പദ്ധതി ഡിഡിയുജികെവൈയും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. 

ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍   മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ വിവിധ കമ്പനികളുടെ പ്രതിനിധികളായി നാല്‍പതു  തൊഴില്‍ ദാതാക്കള്‍  പങ്കെടുത്തു. കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ ദിവാകര്‍, അസിസ്റ്റന്റ് ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍  പ്രകാശ് ബി നായര്‍, സ്റ്റേറ്റ് മാനേജര്‍മാരായ എസ്. ലുമിന, ദാസ് വിന്‍സന്റ്, ബി.സി. അപ്പു എന്നിവര്‍ പങ്കെടുത്തു.

Advertisment