/sathyam/media/media_files/2024/12/16/S9fMFYdNSWPkrkHuw7NB.jpg)
കോട്ടയം: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം. കഴിഞ്ഞ 14 വർഷമായി റിയാദിലെ പൊതുസമൂഹത്തിൽ നിറ സാന്നിധ്യമായി പ്രവർത്തിക്കുന്ന കോട്ടയം ജില്ലാ പ്രവാസി അസോസിയേഷനാണ് പുതിയ നേതൃത്വം നിലവിൽ വന്നത് .
വെള്ളിയാഴ്ച ചെറീസ് റെസ്റ്റോറന്റ് ഹാളിൽ കൂടിയ വാർഷിക ജനറൽബോഡി മീറ്റിങ്ങിൽ പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുകയായിരുന്നു .
ഡേവിഡ് ലൂക്ക് ചെയർമാനായും ജോജി തോമസ് പ്രസിഡണ്ട് , നൗഫൽ ഈരാറ്റുപേട്ട ജനറൽ സെക്രട്ടറി , രാജേന്ദ്രൻ പാലാ ട്രഷറർ എന്നിങ്ങനെയും തിരഞ്ഞെടുത്തു. വൈസ് ചെയർമാൻ ബാസ്റ്റിൻ ജോർജ് , ചാരിറ്റി കൺവീനർ ബോണി ജോയ്യിയെ തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി ജിൻ ജോസഫ്, റഫീഷ് അലിയാർ ,ജെറി ജോസഫ്, ജോയിൻറ് സെക്രട്ടറിമാർ അൻഷാദ് ഹമീദ് , നിഷാദ് ഷെരീഫ്, ജോയിൻറ് എന്നിവരെയും ചാരിറ്റി കൺവീനർ അഷ്റഫ് സി കെ, പ്രോഗ്രാം കോർഡിനേറ്ററായി ജയൻ നായരെയും തിരഞ്ഞെടുത്തു.
മീഡിയ കൺവീനർ റസ്സൽ എം കമറുദീൻ, ഓഡിറ്റർ അബ്ദുൽ സലാം, അഡ്വൈസറി ബോർഡ് അംഗങ്ങൾ ഡെന്നി കൈപ്പനാനി ,ഡോ കെ ആർ ജയചന്ദ്രൻ ,ജെയിംസ് ഓവേലിൽ ,ടോം സി മാത്യു, ഷാജി മഠത്തിൽ, ബഷീർ സാപ്ത്കോ എന്നിവരെയും തിരഞ്ഞെടുത്തു .
എക്സിക്യൂടീവ് കമ്മറ്റിയിലേക്ക് രജിത്ത് മാത്യു , ബോബി ജോർജ്, നിഖിൽ , എന്നിവരെയും തിരഞ്ഞെടുത്തു.
തിരഞ്ഞെടുപ്പ് പ്രക്രിയകൾക്കു ഡോ. ജയചന്ദ്രൻ നേതൃത്വം നൽകി . പുതിയ യുവനേതൃത്വം സംഘടനയെ കൂടുതൽ ഉയർച്ചയിലേക്കു നയിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us