മൊബൈല്‍ വില്‍പ്പനയെ ചൊല്ലി ഒരു മാസത്തെ വൈരാഗ്യം. പട്ടത്തെ കിസ്മത്ത് ഹോട്ടലില്‍ യുവാവിനെ കുത്തി. പ്രതികള്‍ പിടിയില്‍

പട്ടം കിസ്മത്ത് ഹോട്ടലില്‍ വെച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍  രണ്ട് പേര്‍ അറസ്റ്റില്‍. അട്ടക്കുളങ്ങര സ്വദേശിയായ ഷിബിന്‍ എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. 

New Update
mummbai police2

തിരുവനന്തപുരം: പട്ടം കിസ്മത്ത് ഹോട്ടലില്‍ വെച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍  രണ്ട് പേര്‍ അറസ്റ്റില്‍. അട്ടക്കുളങ്ങര സ്വദേശിയായ ഷിബിന്‍ എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. 


Advertisment

ഒന്നാം പ്രതി  കാരോട് മാറാടി ജനത ലൈബ്രറിക്കു സമീപം ആദര്‍ശ് നിവാസില്‍  അപ്പു എന്ന് വിളിക്കുന്ന ആദര്‍ശ് (19), രണ്ടാം പ്രതി കാരോട് എണ്ണവിള കനാല്‍ ട്രെഡേഴ്‌സിനു  സമീപം അഭിജിത് കോട്ടജില്‍ അമിത് കുമാര്‍ (24) എന്നിവരെയാണു മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.  


കുത്തേറ്റ ഷിബിന്‍ കൂട്ടുകാരനായ കാല്‍വിന്റെ  മൊബൈല്‍ ഫോണ്‍ വില്‍പ്പനയുമായി ബന്ധപ്പെട്ടു ഒരു മാസം മുന്‍പ് ഓവര്‍ബ്രിഡ്ജ് ഭാഗത്തു അടിപിടി ഉണ്ടാക്കിയതിലുള്ള വിരോധമാണ് കൃത്യത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ പുലര്‍ച്ച ഹോട്ടലിലെത്തിയ ഷിബിനെ കുത്തിയ ശേഷം പ്രതികള്‍ ഒളിവില്‍പോകുകയായിരുന്നു. കഴുത്തില്‍ കുത്തു കിട്ടിയ ഷിബിന്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്.  


സംഭവത്തിന് പിന്നാലെ മ്യൂസിയം ഐഎസ്എച്ച്ഒ വിമലിന്റെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയിലാണ്  ഇന്നോവ കാറില്‍ തമിഴ്നാട്ടിലേക്ക് ഒളിവില്‍ പോകുന്നതിനിടെ പ്രതികള്‍ പൊലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


Advertisment