കൊട്ടിയത്ത് ശക്തമായ മഴയില്‍ ദേശീയപാതയില്‍ ഉണ്ടായ വെള്ളക്കെട്ടില്‍ രാവിലെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

കൊട്ടിയത്ത് ശക്തമായ മഴയില്‍ ദേശീയപാതയില്‍ ഉണ്ടായ വെള്ളക്കെട്ടില്‍ രാവിലെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ദേശീയപാതയുടെ നിര്‍മാണം നടക്കുന്ന കൊട്ടിയം സിത്താര ജംഗ്ഷനിലെ സര്‍വീസ് റോഡിലാണ് കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുടുങ്ങിയത്. 

New Update
road flood tvm.jpg

കൊല്ലം: കൊട്ടിയത്ത് ശക്തമായ മഴയില്‍ ദേശീയപാതയില്‍ ഉണ്ടായ വെള്ളക്കെട്ടില്‍ രാവിലെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ദേശീയപാതയുടെ നിര്‍മാണം നടക്കുന്ന കൊട്ടിയം സിത്താര ജംഗ്ഷനിലെ സര്‍വീസ് റോഡിലാണ് കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുടുങ്ങിയത്. 

Advertisment


റോഡിന്റെ നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് ഓടകള്‍ അടഞ്ഞതിനാല്‍ വെള്ളം ഒഴുകി പോകാന്‍ ഇടമില്ലാതായി. മണ്ണുമാന്തി യന്ത്രം ഉള്‍പ്പെടെ എത്തിച്ച് വെള്ളം ഒഴുക്കിവിടാനുള്ള മാര്‍ഗം ഒരുക്കിയതോടെയാണ് യാത്രാദുരിതത്തിന് പരിഹാരമായത്.


അശാസ്ത്രീയമായ ദേശീയപാത നിര്‍മ്മാണമാണ് യാത്രക്കാരെ ദുരിതത്തിലേക്ക് തള്ളിവിടുന്നതെന്നാണ് ആരോപണം.