/sathyam/media/media_files/2025/03/23/C0TO4iX7OTkmNk34LwDq.jpg)
കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരില്‍ യുവതിക്ക് നേരെ ആസിഡാക്രമണം. പൂനത്ത് സ്വദേശി പ്രവിഷയുടെ ദേഹത്ത് ആണ് മുന്‍ ഭര്‍ത്താവ് പ്രശാന്ത് ആസിഡ് ഒഴിച്ചത്. ചെറുവണ്ണൂരിലെ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയപ്പോള്‍ ആയിരുന്നു ആക്രമണം.
ചെറുവണ്ണൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന കൂട്ടാലിട കാരടി പറമ്പില്‍ പ്രവിഷയ്ക്കാണ് മുന്‍ ഭര്‍ത്താവ് പ്രശാന്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചിറക്കിയാണ് ആസിഡ് ഒഴിച്ചത്. ഫ്‌ലാസ്‌കില്‍ കൊണ്ടുവന്ന ആസിഡ് ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. നിലവിളിച്ച് ഓടിയ യുവതിയെ പിന്തുടര്‍ന്നും ആക്രമിച്ചു.
നിലവിളി കേട്ട് ഓടിയെത്തിയ ആശുപത്രി അധികൃതരും നാട്ടുകാരും സമീപത്തെ ടാക്‌സി ഡ്രൈവറായ ലിതിന്റെ സഹായത്തോടെ ആദ്യം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിക്കുകയായിരുന്നു.
കണ്ണൂരില്‍ ജോലിചെയ്യുന്ന പ്രവിഷ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. തൃശ്ശൂരില്‍ കോള്‍ ടാക്‌സി ഡ്രൈവറാണ് തിരുവോട് സ്വദേശി കാരിപ്പറമ്പില്‍ പ്രശാന്ത്. പ്രശാന്തിനെ മേപ്പയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അതിക്രമത്തിന് പിന്നിലെന്നാണ് സൂചന.