കോഴിക്കോട്: ബാലുശ്ശേരിയില്‍ ഹോട്ടലിന്റെ ഡെലിവറിക്കായി ഉപയോഗിച്ചു വന്നിരുന്ന ബൈക്ക് തീയിട്ടു. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അറപ്പീടിക മൊസോണ്‍ റസ്റ്റോറന്റിനുവേണ്ടി ഉപയോഗിക്കുന്ന ബൈക്കാണ് കത്തിച്ചത്.
ഞായറാഴ്ച രാത്രി 11.45 മണിയോടെ പുതിയ കാവില്‍ വച്ചാണ് സംഭവം. ബൈക്ക് ഡ്രൈവറും ഹോട്ടല്‍ ഡെലിവറി ബോയുമായ കിനാലൂര്‍ സ്വദേശി ശിവാന്തു ലാലുവിനെയും സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തുകയായും മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു.
വാഹനം തടഞ്ഞു വെച്ചതിനെ തുടര്‍ന്ന് ഹോട്ടലില്‍ പോയി തിരിച്ചു വരുമ്പോള്‍, ബൈക്ക് കത്തിച്ച നിലയില്‍ കാണുകയായിരുന്നു. വാഹനം കത്തിച്ച പുതിയകാവ് സ്വദേശികളായ വികാസ്, മധു എന്നിവര്‍ക്കെതിരെ ബാലുശ്ശേരി പൊലീസ് കേസെടുത്തു.
മറ്റൊരു സംഭവത്തില്‍ കോഴിക്കോട് ബാലുശ്ശേരിയില്‍ നിര്‍ത്തിയിട്ട ഹിറ്റാച്ചിക്ക് തീ പിടിച്ചു. കരുമലയിലെ പറമ്പില്‍ നിര്‍ത്തിയിട്ട ഹിറ്റാച്ചിയാണ് കത്തി നശിച്ചത്. നരിക്കുനി ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഹിറ്റാച്ചി ഭാഗികമായി കത്തി നശിച്ചു.