/sathyam/media/media_files/BcuvVEIuqVEW5V8KMsyD.jpg)
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും സർജറി മാറി ചെയ്തതായി പരാതി. കോതിപ്പാലം സ്വദേശിയുടെ സർജറിയാണ് മാറി ചെയ്തത്. ബൈക്ക് അപകടത്തെ തുടർന്ന് അജിത്തിൻ്റെ കൈ പൊട്ടിയിരുന്നു. കൈയിലെ എല്ല് പൊട്ടിയതിനെ തുടർന്ന് കോതിപ്പാലം സ്വദേശി അജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. കൈയിലെ എല്ലു പൊട്ടിയതിന് കാലിന് ഇടേണ്ട വലിയ കമ്പിയാണ് ശസ്ത്രക്രിയ നടത്തി കൈയിൽ ഇട്ടത്.
മറ്റൊരു രോഗിക്ക് നിർദേശിച്ച അളവിലുള്ള കമ്പി അജിത്തിന് നൽകി. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി. പിഴവ് മനസിലാക്കിയതിന് പിന്നാലെ വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു.വാഹനപകടത്തിൽ പരിക്കേറ്റ അജിത്തിനെ ഇന്നലെ 12 മണിക്കാണ് ഓപ്പറേഷൻ നടത്തിയത്. തുടർന്ന് എക്‌സ് റേ പരിശോധിച്ചതിന് പിന്നാലെ രാത്രി 10 മണിക്ക് അജിത്തിനോട് അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്നും പിഴവ് സംഭവിച്ചെന്നും ഡോക്ടർ ആവശ്യപ്പെട്ടതായി കുടുംബം പറഞ്ഞു. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസിൽ അജിത്തിൻ്റെ കുടുംബം പരാതി നൽകി.
കൈയിലെ കമ്പി പുറത്തേക്ക് തള്ളി നിൽക്കുകയാണെന്നാണ് ഡോക്ടർ അജിത്തിനോട് പറഞ്ഞത്. അതെന്താ അങ്ങനെയെന്നും നോക്കിയിട്ട് വേണ്ടെ ശസ്ത്രക്രിയ നടത്താൻ എന്നും അജിത്ത് ഡോക്ടറോട് ചോദിച്ചു. കഴിഞ്ഞദിവസം ഒരു കുട്ടിക്ക് അപകടം വരുത്തിയില്ലെയെന്ന് എന്ന് പറഞ്ഞപ്പോൾ അത് നീ നോക്കണ്ട നീ നിൻ്റെ കാര്യം നോക്കിയാൽ മതിയെന്നും ഡോക്ടർ പറഞ്ഞെന്ന് അജിത്തിൻ്റെ മാതാവ് പറയുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us