കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയര്‍ത്തി വത്തിക്കാന്‍ ! ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ബിഷപ്പ് അതിരൂപതയുടെ ആദ്യ ആര്‍ച്ച്ബിഷപ്പ്. ലത്തീന്‍ സഭയ്ക്ക് കേരളത്തില്‍ മൂന്നാമത്തെ അതിരൂപത

ലത്തീന്‍ സഭയ്ക്ക് കേരളത്തില്‍ മൂന്നാമത്തെ അതിരൂപതയായി കോഴിക്കോട് അതിരൂപത. ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ബിഷപ്പ് അതിരൂപതയുടെ ആദ്യ ആര്‍ച്ച്ബിഷപ്പാകും.

New Update
dr var1

കോഴിക്കോട്:  ലത്തീന്‍ സഭയ്ക്ക് കേരളത്തില്‍ മൂന്നാമത്തെ അതിരൂപതയായി കോഴിക്കോട് അതിരൂപത. ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ബിഷപ്പ് അതിരൂപതയുടെ ആദ്യ ആര്‍ച്ച്ബിഷപ്പാകും.

Advertisment

കണ്ണൂര്‍, സുല്‍ത്താന്‍പേട്ട് രൂപതകളാകും കോഴിക്കോട് അതിരൂപതയുടെ സഫ്രഗന്‍ രൂപതകള്‍. വത്തിക്കാനിലും കോഴിക്കോട് അതിരൂപതയിലും ഒരേസമയമാണ് പ്രഖ്യാപനം നടന്നത്. 


തലശേരി അതിരൂപതാധ്യന്‍ മാര്‍ ജോസഫ് പാംപ്ലാനിയാണ് പ്രഖ്യാപനം നടത്തിയത്. വരാപ്പുഴ, തിരുവനന്തപുരം എന്നീ അതിരൂപതകളാണ് ലത്തീന്‍ സഭയ്ക്ക് കേരളത്തില്‍ നിലവിലുള്ളത്.