കോഴിക്കോട്ടെ ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

ദേശീയ പാത 66 ന്റെ വികസനത്തിന്റെ ഭാഗമായി മലാപ്പറമ്പ് ജംഗ്ഷനില്‍ ജിക്ക പ്രധാന ട്രാന്‍സ്മിഷന്‍ ലൈന്‍ റോഡിന്റെ വശങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിക്കായി വെള്ളിയാഴ്ച്ച (04/04/2025) അര്‍ദ്ധരാത്രി മുതല്‍ ഞായറാഴ്ച്ച (06/04/2025) അര്‍ദ്ധരാത്രി വരെ കേരള ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജലശുദ്ധീകരണശാല ഷട്ട്ഡൗണ്‍ ചെയ്യുന്നതാണ്.

New Update
no water in tap

തിരുവനന്തപുരം: ദേശീയ പാത 66 ന്റെ വികസനത്തിന്റെ ഭാഗമായി മലാപ്പറമ്പ് ജംഗ്ഷനില്‍ ജിക്ക പ്രധാന ട്രാന്‍സ്മിഷന്‍ ലൈന്‍ റോഡിന്റെ വശങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിക്കായി വെള്ളിയാഴ്ച്ച (04/04/2025) അര്‍ദ്ധരാത്രി മുതല്‍ ഞായറാഴ്ച്ച (06/04/2025) അര്‍ദ്ധരാത്രി വരെ കേരള ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജലശുദ്ധീകരണശാല ഷട്ട്ഡൗണ്‍ ചെയ്യുന്നതാണ്.


Advertisment


കോഴിക്കോട് കോര്‍പറേഷന്‍, ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂര്‍, തലക്കുളത്തൂര്‍, ചേളന്നൂര്‍, കക്കോടി, കുരുവട്ടൂര്‍, കുന്ദമംഗലം, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി, തുറയൂര്‍, അരിക്കുളം പഞ്ചായത്തുകളിലും, ഫറോക്ക് നഗരസഭയിലും ജലവിതരണം പൂര്‍ണ്ണമായും മുടങ്ങുന്നതിനാല്‍ മാന്യ ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും, പ്രസ്തുത സ്ഥലങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലവിതരണം പൂര്‍വ്വസ്ഥിതിയിലാവാന്‍ ഒരു ദിവസം കൂടി അധികസമയമെടുക്കുമെന്നും സൂപ്രണ്ടിങ് എഞ്ചിനീയര്‍, പി.എച്ച് സര്‍ക്കിള്‍ കോഴിക്കോട് അറിയിച്ചു.


Advertisment