കോഴിക്കോട് നഗരത്തില്‍ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം. ആക്രമിച്ചത് നിരവധി കേസുകളില്‍ പ്രതിയായ യുവാവ്

കോഴിക്കോട് നഗരത്തില്‍ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം. ബീച്ച് ആശുപത്രി പരിസരത്ത് വച്ചു 12 മണിയോടെയാണ് സംഭവം.  നിരവധി കേസുകളില്‍ പ്രതിയായ ഷഹന്‍ഷാ എലിയാസ് ആണ് ആക്രമിച്ചത്. 

New Update
police 2345

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം. ബീച്ച് ആശുപത്രി പരിസരത്ത് വച്ചു 12 മണിയോടെയാണ് സംഭവം.  നിരവധി കേസുകളില്‍ പ്രതിയായ ഷഹന്‍ഷാ എലിയാസ് ആണ് ആക്രമിച്ചത്. 


Advertisment

കത്തി കൊണ്ടായിരുന്നു ആക്രമണം. ഡാന്‍സാഫ് എസ്‌ഐ ഉള്‍പ്പെടെ ഉള്ളവര്‍ക്കാണ് പരിക്കേറ്റത്. ലഹരി വില്‍പ്പന അറിഞ്ഞ് എത്തിയ സംഘത്തെയാണ് ഷഹന്‍ഷാ ആക്രമിച്ചത്. 


തടഞ്ഞു നിര്‍ത്തി പരിശോധിക്കാന്‍ നോക്കിയപ്പോള്‍ ആണ് യുവാവ് കത്തി വീശിയത്. പ്രതിയെ പിന്നാലെ ഡാന്‍സാഫും വെള്ളയില്‍ പൊലീസും ചേര്‍ന്നു കീഴ്‌പ്പെടുത്തി.

Advertisment