കോഴിക്കോട് താമരശേരിയില്‍ വീണ്ടും ലഹരി സംഘത്തിന്റെ ആക്രമണം. ടൂറിസ്റ്റ് ഹോം ജീവനക്കാരനു പേരെ വാളു വീശി. ടൂറിസ്റ്റ് ഹോമിന്റെ മുന്നിലിരുന്ന് മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിന് കാരണം

കോഴിക്കോട് താമരശേരിയില്‍ വീണ്ടും ലഹരി സംഘത്തിന്റെ ആക്രമണം. താമരശേരിയിലെ ടൂറിസ്റ്റ് ഹോം ജീവനക്കാരനു പേരെ വാളു വീശി.

New Update
535353

കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ വീണ്ടും ലഹരി സംഘത്തിന്റെ ആക്രമണം. താമരശേരിയിലെ ടൂറിസ്റ്റ് ഹോം ജീവനക്കാരനു പേരെ വാളു വീശി. ടൂറിസ്റ്റ് ഹോം ജീവനക്കാരനായ അന്‍സാറിനു നേരെയായിരുന്നു ആക്രമണം. അന്‍സാറിനെ ആക്രമിക്കാന്‍ ശ്രമിച്ച സുഹൃത്തിന്റെ കൈ തല്ലിയൊടിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.


Advertisment

 താമരശ്ശേരി കാരാടിയിലെ മൗണ്ടന്‍ വ്യൂ  ടൂറിസ്റ്റ് ഹോമിന്റെ പരിസരത്താണ് സംഭവം. ടൂറിസ്റ്റ് ഹോമിന്റെ മുറ്റത്ത് അഞ്ചംഗ സംഘം മദ്യപിക്കുന്നത് സിസിടിവിയിലൂടെ കണ്ടതോടെ അന്‍സാര്‍ പുറത്തേക്ക് വന്ന് ചോദ്യം ചെയ്യുകയായിരുന്നു. ടൂറിസ്റ്റ് ഹോമിന്റെ മുന്നിലിരുന്ന് മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ടതോടെ അന്‍സാറിനുനേരെ മദ്യപ സംഘം തിരിയുകയായിരുന്നു.



പിക്ക്അപ്പ് വാനിലും ഇരുചക്രവാഹനങ്ങളിലുമായി എത്തിയ അക്രമി സംഘ അന്‍സാറിനുനേരെ വടിവാള്‍ വീശി. ഇത് തടയാനുള്ള ശ്രമത്തിനിടെയാണ് അന്‍സാറിന്റെ സുഹൃത്തിന്റെ കൈ തല്ലിയൊടിച്ചത്. ഇന്നലെ രാത്രി 11ഓടെയായിരുന്നു ആക്രമണം. 



ടൂറിസ്റ്റ് ഹോമിന്റെ മുന്നില്‍ വെച്ച് മദ്യപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ട് പുറത്തേക്കിറങ്ങുകയായിരുന്നുവെന്ന് ആക്രമണത്തിനിരയായവര്‍ പറഞ്ഞു. തുടര്‍ന്ന് അവിടെയിരുന്ന് മദ്യപിക്കരുതെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്നും സ്‌കൂട്ടറില്‍ നിന്ന് വടി വാള്‍ പോലത്തെ ആയുധമെടുത്ത് വീശുകയായിരുന്നുവെന്നും അന്‍സാറിന്റെ സുഹൃത്ത് പറഞ്ഞു.


Advertisment