ഗുരുവായൂരില്‍ കെഎസ്ഇബിയുടെ ട്രാന്‍സ്ഫോര്‍മറില്‍ കയറിയ ആള്‍ ഷോക്കേറ്റ് തെറിച്ചു വീണു. ഗുരുതര പരിക്ക്. മദ്യലഹരിയിലെന്ന് സംശയം?

New Update
563535353

ഗുരുവായൂര്‍: കെഎസ്ഇബിയുടെ ട്രാന്‍സ്ഫോര്‍മറില്‍ കയറിയ ആള്‍ക്ക് ഷോക്കേറ്റ് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് 6.30 ഓടെ ഗുരുവായൂരിലാണ് സംഭവമുണ്ടായത്. 

Advertisment

കിഴക്കേനട മഞ്ജുളാലിന് സമീപമുള്ള ട്രാന്‍ഫോര്‍മറിലാണ് പ്രദേശത്ത് താമസിക്കുന്ന രമേഷ് എന്നയാള്‍ കയറിയത്. ഇയാള്‍ മദ്യലഹരിയില്‍ ആണെന്നാണ് സംശയിക്കുന്നത്. 

തെറിച്ചു വീണയാളെ പൊലീസെത്തി ആക്ട്‌സിന്റെ ആംബുലന്‍സില്‍ ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

Advertisment