കെ. എസ്. ആര്‍. ടി. സിയില്‍ ഒറ്റത്തവണയായി ശമ്പള വിതരണം ആരംഭിച്ചു.  ഇന്ന് മുതല്‍ ശമ്പള വിതരണം തുടങ്ങി

ഇന്ന് തന്നെ ശമ്പള ഇനത്തില്‍ 80 കോടി രൂപ വിതരണം ചെയ്തു പൂര്‍ത്തിയാക്കുന്നതാണ്.

New Update
ksrtc

തിരുവനന്തപുരം:  കെഎസ്ആര്‍ടിസിയില്‍ ഒറ്റത്തവണയായി ശമ്പള വിതരണം ആരംഭിച്ചു. ഒന്നാം തീയതി തന്നെ ശമ്പള വിതരണം തുടങ്ങി. ഇന്ന് തന്നെ ശമ്പള ഇനത്തില്‍ 80 കോടി രൂപ വിതരണം ചെയ്തു പൂര്‍ത്തിയാക്കുന്നതാണ്.


Advertisment

2020 ഡിസംബര്‍ മാസത്തിനു ശേഷം ആദ്യമായാണ് കെഎസ്ആര്‍ടിസിയില്‍ ഒന്നാം തീയതി ശമ്പളം മുഴുവനായി വിതരണം ചെയ്യുന്നത്. തുടര്‍ച്ചയായി എട്ടാമത്തെ മാസമാണ് കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം ഒറ്റത്തവണയായി നല്‍കുന്നത്.


ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതിതന്നെ നല്‍കും എന്നത് ബഹു. മുഖ്യമന്ത്രിയുടെയും ബഹു. ഗതാഗത വകുപ്പ് മന്ത്രിയുടെയും പ്രധാന പ്രഖ്യാപനമായിരുന്നു. തുടര്‍ന്നുള്ള മാസങ്ങളിലും കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുഴുവന്‍ ശമ്പളവും ഒന്നാം തീയതിതന്നെ ഒറ്റത്തവണയായി നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു.

Advertisment