/sathyam/media/media_files/2025/01/18/rTZAAgzlTXiyJW8g0LLV.jpg)
കുറവിലങ്ങാട്: മൂന്ന് നോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
മോന്‍സ് ജോസഫ് എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം പാലാ ആര്‍ഡിഒ കെ.പി ദീപയാണ് മീറ്റിംഗ് വിളിച്ചുചേര്‍ത്തത്.
അനേകായിരങ്ങളെത്തുന്ന തിരുനാളെന്ന നിലയില്‍ വിവിധ വകുപ്പുകള്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പിലാക്കും.
ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിയന്‍ കൂട്ടിയാനിയില്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി മത്തായി, ബെല്‍ജി ഇമ്മാനുവല്‍, ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, അംബിക സുകുമാരന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ നിര്‍മ്മല ജിമ്മി, പി.എം മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.സി കുര്യന്‍, സിന്‍സി മാത്യു, കൊച്ചുറാണി സെബാസ്റ്റ്യന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അല്‍ഫോന്‍സാ ജോസഫ്, പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
വൈക്കം ഡിവൈഎസ്പി സിബിച്ചന്‍ ജോസഫ്, കൂടല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോ. സിജി വര്‍ഗീസ്, വില്ലേജ് ഓഫീസര്‍ പ്രിന്‍സ് വര്‍ഗീസ്, ഫയര്‍ഫോഴ്സ്, എക്സൈസ്, കെഎസ്ഇബി, കെഎസ്ആര്‍ടിസി, പഞ്ചായത്ത്, പൊതുമരാമത്ത്, മോട്ടോര്‍ വാഹനവകുപ്പ്, ആരോഗ്യം, മൃസംരക്ഷണം, ഭക്ഷ്യസുരക്ഷ, ഭക്ഷ്യസിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ ക്രമീകരണങ്ങള്‍ വിശദീകരിച്ചു.
പ്രധാന തീരുമാനങ്ങള്‍:
200 പേരടങ്ങളുന്ന പോലീസ് സേനയുടെ സേവനം തിരുനാളില്‍ ലഭ്യമാക്കും
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങളും ക്ലോറിനേഷനും നടത്തും.
എം.സി റോഡില്‍ കുര്യനാട് മുതല്‍ പകലോമറ്റം വരേയും പാലാ- വൈക്കം റോഡില്‍ തോട്ടുവ വരേയും റോഡിന്റെ വശങ്ങള്‍ ശുചീകരിച്ച് കാല്‍നടയാത്രയ്ക്കുള്ള സൗകര്യമൊരുക്കം.
വൈദ്യുതി വകുപ്പിന്റെ ക്രമീകരണങ്ങള്‍ ഫെബ്രുവരി അഞ്ചിന് മുന്‍പ് പൂര്‍ത്തീകരിക്കും.
ബൈപ്പാസ് റോഡില്‍ ഗതാഗതതടസം സൃഷ്ടിക്കുന്ന പോസ്റ്റ് പഞ്ചായത്തുമായി ചേര്‍ന്ന് മാറ്റി സ്ഥാപിക്കും.
ഇടയാലി റോഡ് ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ അറ്റകുറ്റപ്പണികള്‍ക്കുള്ള സാധ്യത പരിശോധിക്കും. ഇതിനായി പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്ത് റവന്യൂവകുപ്പിന് കൈമാറും.
കടുവാക്കുഴി-നെച്ചിമറ്റം, കുര്യം -മടേകുന്ന് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ പരിശോധിക്കും
കുറവിലങ്ങാട് ബൈപ്പാസ് റോഡ് ബഹിഷ്‌കരിക്കുന്ന ബസുകള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കും. ഇതിനായി പോലീസും മോട്ടോര്‍വാഹനവകുപ്പും ചേര്‍ന്ന് പ്രവര്‍ത്തിക്കും.
കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ പ്രവര്‍ത്തിപ്പിച്ച് സര്‍വീസുകള്‍ നടത്താനും കടപ്പൂര്‍, കുടുക്കമറ്റം ചായംമാവ് റോഡില്‍ പ്രത്യേക സര്‍വീസ് നടത്താനും ആവശ്യപ്പെടും.
ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കടകളുടെ പ്രവര്‍ത്തനത്തില്‍ ആരോഗ്യവകുപ്പ് സുരക്ഷ ഉറപ്പാക്കും.
എം.സി റോഡില്‍ നടപ്പാത കൈയ്യേറിയുള്ള വ്യാപാരം നിരോധിക്കും.
ഉത്സവമേഖലയായും യാചകനിരോധിത മേഖലയായും പ്രഖ്യാപിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us