കുറിച്ചിത്താനം പുതൃക്കോവില്‍ ക്ഷേത്രത്തിലെ തിരുവുത്സവം കൊടിയേറി

ദക്ഷിണ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന കുറിച്ചിത്താനം പുതൃക്കോവില്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവം ഇന്നലെ  കൊടിയേറി

New Update
kurichithanm puthrakovil

കോട്ടയം: ദക്ഷിണ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന കുറിച്ചിത്താനം പുതൃക്കോവില്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവം ഇന്നലെ  കൊടിയേറി. 12 ന് മണ്ണയ്ക്കനാടു ചിറയില്‍ ജലാധിവാസ ഗണപതി ക്ഷേത്രത്തിലെ തീര്‍ത്ഥ കുളത്തില്‍ നടത്തുന്ന തിരുവാറാട്ടോടുകൂടി പര്യവസാനിക്കുന്നു.

Advertisment


രണ്ടാം ഉത്സവ ദിനമായ ഇന്ന് രാവിലെ 4 ന് : നിര്‍മ്മാല്യ ദര്‍ശനം,4:30 ന്: ഉത്സവച്ചടങ്ങുകള്‍, 10:00 ന്: ഉത്സവബലി,12:00 ന്: ഉസവബലി ദര്‍ശനം (ദര്‍ശന പ്രധാനം), വൈകിട്ട് 5 മുതല്‍: പരശുരാമാവതാര ദര്‍ശനം, 6:15 ന് : ചുറ്റുവിളക്ക്, ദീപാരാധന, രാത്രി 9:00 ന്: കൊടിക്കീഴില്‍ വിളക്ക്,

കലാവേദിയില്‍

രാവിലെ 4:30 മുതല്‍ 9:00 വരെ: നാരായണീയപാരായണം - ശ്രീരാധികാ നാരായണീയ സമിതി, കാണക്കാരി, വൈകിട്ട് 4:45 മുതല്‍ 6:15 വരെ : തപസ്യാര്‍പ്പണ 2024,അവതരണം: കലാത്മിക സ്‌കൂള്‍ ഓഫ് ഡാന്‍സ്, പാലാ, നൃത്തസംവിധാനം : ഞഘഢ ലക്ഷ്മി രമണന്‍, എംഎ തരതനാട്യം, വൈകിട്ട് 6:40 ന് : പൂത്തൃക്കോവില്‍ വിദ്യാ പുരസ്‌കാരം വിതരണം, 6:45 ന് : ട്രിപ്പിള്‍ തായമ്പക - ഹരിഗോവിന്ദ് മാരാര്‍, അമ്പാടി ആര്‍. മാരാര്‍, ഗോവിന്ദ് വി. മാരാര്‍, ഗുരുനാഥന്‍:കലാനിലയം അനില്‍,

8:30 ന് : സംഗീതസദസ്സ്, വോക്കല്‍: ആര്‍എല്‍വി സുജ (ഗായത്രി സംഗീത വിദ്യാലയം, കുറിച്ചിത്താനം), വയലിന്‍:  കൂത്താട്ടുകുളം വിഷ്ണു നമ്പൂതിരി, മൃദംഗം: ബി. അര്‍ജ്ജുന്‍, പാലാ,ഘടം: ശ്രീ. കുറിച്ചിത്താനം അനന്തകൃഷ്ണന്‍.

Advertisment