കുവൈത്തിലെ ഈദ് നമസ്‌കാര സമയം പ്രഖ്യാപിച്ചു

വെള്ളിയാഴ്ച പ്രാര്‍ത്ഥന നടക്കുന്ന പള്ളികള്‍ക്ക് പുറമേ, രാജ്യത്തുടനീളമുള്ള 57 പ്രാര്‍ത്ഥനാ ഹാളുകളിലും രാവിലെ 5:56 ന് ഈദുല്‍ ഫിത്തര്‍ പ്രാര്‍ത്ഥനകള്‍ നടക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update
RAMADHAN

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈദ് നമസ്‌കാരത്തിന്റെ സമയം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പ്രാര്‍ത്ഥന നടക്കുന്ന പള്ളികള്‍ക്ക് പുറമേ, രാജ്യത്തുടനീളമുള്ള 57 പ്രാര്‍ത്ഥനാ ഹാളുകളിലും രാവിലെ 5:56 ന് ഈദുല്‍ ഫിത്തര്‍ പ്രാര്‍ത്ഥനകള്‍ നടക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.

Advertisment


വിവിധ ഗവര്‍ണറേറ്റുകളിലെ ഈദ് പ്രാര്‍ത്ഥനകള്‍ക്കായി മൈതാനങ്ങള്‍, യുവജന കേന്ദ്രങ്ങള്‍, മാതൃകാ കായിക മൈതാനങ്ങള്‍ എന്നിവിടങ്ങളിലും പ്രാര്‍ത്ഥന സൗകര്യം ഉണ്ടാകുമെന്ന് മതകാര്യ മന്ത്രാലയത്തിലെ മസ്ജിദ് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ബദര്‍ അല്‍ ഒതൈബി പ്രസ്താവനയില്‍ മന്ത്രാലയം പറഞ്ഞു

Advertisment