കുവൈത്തില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് തങ്ങളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കുന്നതിനുള്ള ഫീസ് ഇരട്ടിയാക്കി

കുവൈത്തില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് തങ്ങളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കുന്നതിനുള്ള ഫീസ് ഇരട്ടിയാക്കി.

author-image
ഗള്‍ഫ് ഡസ്ക്
New Update
driving 2

കുവൈറ്റ് സിറ്റി: കുവൈത്തില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് തങ്ങളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കുന്നതിനുള്ള ഫീസ് ഇരട്ടിയാക്കി. ഇനി മുതല്‍ 10 കുവൈത്തി ദിനാര്‍ ആയിരിക്കും ലൈസന്‍സ് പുതുക്കാന്‍ ഫീസ് നല്‍കേണ്ടത്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇതിനോടകം പുറത്തിറങ്ങി.

Advertisment


1976 ലെ 81-ാം നമ്പര്‍ മന്ത്രിതല ഉത്തരവിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നത് സംബന്ധിച്ചാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഇതനുസരിച്ച് 2025ലെ പുതുക്കിയ 560-ാം നമ്പര്‍ മന്ത്രിതല ഉത്തരവ് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു.


നിയമത്തിലെ ആര്‍ട്ടിക്കിള്‍ 204 ബിയിലേക്ക് ഒരു പുതിയ ക്ലോസ് നമ്പര്‍ 59 ചേര്‍ക്കുന്നത് വ്യവസ്ഥ ചെയ്തതാണ് പ്രധാന മാറ്റം. ഇതുപ്രകാരം  പ്രവാസികള്‍ക്ക്  ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കി പ്രിന്റ് ചെയ്യുന്നതിനുള്ള  ഫീസ് ഇനി മുതല്‍ 10 കുവൈത്തി ദിനാര്‍ ആയിരിക്കും എന്നാണ് പുതിയ തീരുമാനം.