കുവൈത്തിനും താരിഫ് ഏര്‍പ്പെടുത്തി ട്രംപ്. ആഗോള പണപ്പെരുപ്പം വര്‍ധിക്കുകയും വിലകള്‍ കൂടുമെന്നും വിദ്ഗദ്ധര്‍

യുഎസിലെ ഡോണള്‍ഡ് ട്രംപ് ഭരണകൂടം കുവൈത്തിന് 10 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയത് കുവൈത്ത് സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന് വിദഗ്ധര്‍.

New Update
trumph 1234

കുവൈത്ത് സിറ്റി: യുഎസിലെ ഡോണള്‍ഡ് ട്രംപ് ഭരണകൂടം കുവൈത്തിന് 10 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയത് കുവൈത്ത് സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന് വിദഗ്ധര്‍. അമേരിക്ക ചില രാജ്യങ്ങളില്‍ വ്യത്യസ്ത നിരക്കുകളില്‍ ഏര്‍പ്പെടുത്തിയ താരിഫ് ആഗോള സമ്പദ്വ്യവസ്ഥയെ അനിവാര്യമായും ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധന്‍ കാമില്‍ അല്‍ ഹറമി. 

Advertisment

ഈ പ്രവണത ആഗോള പണപ്പെരുപ്പം വര്‍ധിപ്പിക്കുകയും തല്‍ഫലമായി വിലകള്‍ കൂടുകയും ചെയ്യുന്നതിലേക്ക് നയിക്കും. പ്രത്യേകിച്ചും മറ്റ് രാജ്യങ്ങള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് അതേ രീതിയില്‍ പ്രതികരിക്കുകയും അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതിക്ക് താരിഫ് വര്‍ധിപ്പിക്കുകയും ചെയ്‌തേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 



കുവൈത്തില്‍ നിന്നുള്ള ഇറക്കുമതിക്ക് യുഎസ് ഏകദേശം 10 ശതമാനം താരിഫ് വര്‍ധിപ്പിച്ചതിന് ശേഷം, കുവൈത്തിന്‍െ യുഎസിലേക്കുള്ള കയറ്റുമതി വളരെ കുറവാണെന്നും എണ്ണയ്ക്കും പ്രകൃതിവാതകത്തിനും യുഎസിന് താരിഫ് വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നും അല്‍ ഹറമി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ട്രംപ് ഇതുവരെ എണ്ണ ഇറക്കുമതിക്ക് താരിഫ് വര്‍ധിപ്പിച്ചിട്ടില്ല.

Advertisment