അതിഥി തൊഴിലാളികള്‍ തമ്മിലുള്ള തമ്മിലടിയില്‍ അയല്‍വാസിയായ 65കാരന് പരിക്കേറ്റു. സംഭവം പത്തനംതിട്ടയില്‍

അതിഥി തൊഴിലാളികള്‍ തമ്മിലുള്ള തമ്മിലടിയില്‍ അയല്‍വാസിയായ 65കാരന് പരിക്കേറ്റു. പത്തനംതിട്ട കൂടല്‍ ഇരുതോടിലാണ് സംഭവം. 

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
പ​ള്ളി​യു​ടെ ഗ്രോ​ട്ടോ ത​ക​ർ​ത്ത സം​ഭ​വം ; വയനാട്ടിൽ  മൂ​ന്നു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

പത്തനംതിട്ട: അതിഥി തൊഴിലാളികള്‍ തമ്മിലുള്ള തമ്മിലടിയില്‍ അയല്‍വാസിയായ 65കാരന് പരിക്കേറ്റു. പത്തനംതിട്ട കൂടല്‍ ഇരുതോടിലാണ് സംഭവം. 

Advertisment

ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലടിച്ചു പിന്നാലെയാണ് അയല്‍വാസിയായ 65കാരനെ ഇവര്‍ വീടുകയറി ആക്രമിച്ചത്. 65 കാരനായ തങ്കച്ചനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം മുതല്‍ തന്നെ കൈതച്ചക്ക തോട്ടത്തില്‍ ജോലിക്കെത്തിയ അതിഥി തൊഴിലാളികള്‍ തമ്മില്‍ കലഹമുണ്ടായിരുന്നു.


അര്‍ജുന്‍ എന്ന ഒഡീഷ സ്വദേശി മദ്യ ലഹരിയില്‍ ഒപ്പമുണ്ടായിരുന്നവരെ ആക്രമിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായുണ്ടായ അക്രമത്തിനിടെയാണ് 65കാരന് മര്‍ദ്ദനമേറ്റത്. രാവിലെയുണ്ടായ അക്രമത്തിന് പിന്നാലെ തൊഴിലാളികള്‍ ബഹളമുണ്ടാക്കി പല ഭാഗത്തേക്ക് ഓടിയിരുന്നു. 


അര്‍ജുന്‍ സമീപവാസിയായ തങ്കച്ചനെ മര്‍ദ്ദിക്കുകയായിരുന്നു. കട്ട കൊണ്ട് തലയ്ക്ക് അടിച്ചു. തങ്കച്ചനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച അയല്‍വാസിയായ  സ്ത്രീക്കും മര്‍ദ്ദനമേറ്റു.

ഒരു പ്രകോപനവുമില്ലാതെയാണ് ആക്രമണം എന്നാണ് പൊലീസ് വിശദമാക്കുന്നത് തലയ്ക്കും ദേഹമാസകലവുമാണ് തങ്കച്ചന് പരിക്കേറ്റിട്ടുള്ളത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു ആക്രമണം. തലയ്ക്ക് പരിക്കേറ്റ തങ്കച്ചന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. 


ഒഡീഷാ സ്വദേശി അര്‍ജുനാണ് 65കാരനെ ആക്രമിച്ചത്. വയോധികനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച സ്ത്രീയുടെ കൈ ഇയാള്‍ കടിച്ചു മുറിച്ചു. അര്‍ജുനും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു.


 

Advertisment