ളാക്കാട്ടൂരില്‍ കാട്ടുപന്നിയുടെ കടിയേറ്റ് യുവാവിനു പരുക്ക്. അക്രമം കടയില്‍ പോയി വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെ. റബര്‍ തോട്ടത്തില്‍ നില്‍ക്കുകയായിരുന്ന പന്നി യുവാവിനെ കണ്ടതോടെ കുത്താനായി പാഞ്ഞടുക്കുകയായിരുന്നു

കൂരോപ്പട ളാക്കാട്ടൂരില്‍ കാട്ടുപന്നിയുടെ കടിയേറ്റ് യുവാവിന് പരുക്കേറ്റു. കണ്ണന്‍കുന്ന് അറയക്കമറ്റത്തില്‍ ബിനോ ഐപ്പി(48)നാണു പരുക്കേറ്റത്

രാജി & ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
boar

കോട്ടയം: കൂരോപ്പട ളാക്കാട്ടൂരില്‍ കാട്ടുപന്നിയുടെ കടിയേറ്റ് യുവാവിന് പരുക്കേറ്റു. കണ്ണന്‍കുന്ന് അറയക്കമറ്റത്തില്‍ ബിനോ ഐപ്പി(48)നാണു പരുക്കേറ്റത്. കാട്ടുപന്നിയുടെ കടിയേറ്റ് കൈപ്പത്തിയില്‍ ആഴത്തില്‍ മുറിവേറ്റ ബിനോ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. കടിയേറ്റതിനാല്‍ പ്രതിരോധ  കുത്തിവെയ്പ്പുമെടുത്തു. 

Advertisment

ഇന്നു രാവിലെ പതിനൊന്നിനാണു സംഭവം. കടയില്‍ പോയി വീട്ടിലേക്കു മടങ്ങിവരുന്നതിനിടെയാണു പന്നിയുടെ ആക്രമണം ഉണ്ടായത്. വീടിനു സമീപമുള്ള റബര്‍ തോട്ടത്തില്‍ നില്‍ക്കുകയായിരുന്ന പന്നി ബിനോയെ കണ്ട ഉടന്‍ കുത്തനായി പാഞ്ഞെടുക്കുകയായിരുന്നു. പന്നിയുടെ ആക്രമണം കൈ കൊണ്ട് തടയുന്നതിനിടെയാണു ബിനോയുടെ കൈയ്ക്ക് കടിയേല്‍ക്കുന്നത്. 


ബഹളം കേട്ടു പരിസരവാസികള്‍ ഓടിയെത്തിയപ്പോഴേയ്ക്കും പന്നി അടുത്ത റബര്‍ തോട്ടത്തിലേക്ക് ഓടിക്കയറി. നാട്ടുകാര്‍ കുരോപ്പട പഞ്ചായത്ത് പ്രസിഡന്റ അമ്പിളി മാത്യുവിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്നു പഞ്ചായത്ത് ആവശ്യപ്പെട്ടപ്രകാരം വെടിവെയ്ക്കാനായി പഞ്ചായത്ത് നിയോഗിച്ച ആള്‍ എത്തിയെങ്കിലും പന്നിയെ ചത്ത നിലയില്‍ കണ്ടെത്തി. പിന്നീട് പഞ്ചായത്ത് അധികൃതരുടെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ പന്നിയെ മറവ് ചെയ്തു.

Advertisment