/sathyam/media/media_files/8J3J8zmX2jcuJE0LH2uL.jpg)
ഡബ്ലിന്‍ : വില്‍പ്പനയുടെ പേരു പറഞ്ഞ് വാടകക്കാരെ ഒഴിവാക്കുന്ന പുതിയ തന്ത്രവുമായി ഭൂവുടമകള്‍. ഇതേ കാരണത്താല്‍ 1,100 ഭൂവുടമകളാണ് ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മാത്രം വാടകക്കാരെ ഒഴിവാക്കാന്‍ നോട്ടീസ് നല്‍കിയതെന്ന് ആര്‍ ടി ബി കണക്കുകള്‍ വെളിപ്പെടുത്തുന്നു.
പ്രോപ്പര്‍ട്ടി വില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന ലളിതമായ കാരണമാണ് ഇവരെല്ലാം വാടകക്കാരെ ഒഴിവാക്കുന്നതിനായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അതേസമയം, രാജ്യത്ത് ഭവനരഹിതരെ വര്‍ധിപ്പിക്കുന്ന നടപടിയാണ് ഭൂഉടമകളുണ്ടാക്കുന്നതെന്ന് ത്രെഷോള്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ജോണ്‍ മാര്‍ക് മക് കഫേര്‍ട്ടി മുന്നറിയിപ്പ് നല്‍കുന്നു. കാര്യമായി എന്തെങ്കിലും ചെയ്തില്ലെങ്കില്‍ സ്ഥിതി വളരെ മോശമാകുമെന്നും ഇദ്ദേഹം പറഞ്ഞു.
2019 ജൂണില്‍ നിലവില്‍ വന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂവുടമകള്‍ പ്രോപ്പര്‍ട്ടികള്‍ വില്‍പ്പനയ്ക്കായി രജിസ്റ്റര്‍ ചെയ്യുന്നത്. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചെന്ന് ആര്‍ ടി ബി വെളിപ്പെടുത്തുന്നു.
കഴിഞ്ഞ വര്‍ഷം രണ്ടാം പാദം മുതലാണ് വാടകയ്ക്ക് നല്‍കുന്നത് അവസാനിപ്പിക്കുന്നതിന്റെ എണ്ണം വര്‍ദ്ധിച്ചത്. 2019 രണ്ടാം പകുതിയില്‍ 367 വീട്ടുടമകളാണ് നോട്ടീസ് നല്‍കിയിരുന്നത്. ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 698 വീട്ടുടമകളും നോട്ടീസ് നല്‍കി. ഇത് വര്‍ധിച്ചു വരികയാണ്.
ഉയരുന്ന വിലയും കുറഞ്ഞ വാടകയും കാരണമാണ് പ്രോപ്പര്‍ട്ടി വില്‍ക്കുന്നതെന്ന വാദമാണ് ഡബ്ലിനിലെ പ്രമുഖ ഭൂവുടമ ജോ ഡോയല്‍ ഉള്‍പ്പടെയുള്ളവര്‍ ഉന്നയിക്കുന്നത്. മോര്‍ട്ട്ഗേജ് പലിശനിരക്ക് ഉയര്‍ത്തിയിരിക്കുകയാണ്. ചെലവിന് അനുസരിച്ച് വരുമാനം വര്‍ധിക്കുന്നില്ല.
റന്റ് പ്രഷര്‍ സോണ്‍ എന്ന നിയന്ത്രണമുള്ളതിനാല്‍ വാടക ഉയര്‍ത്തുന്നതിനും സാധിക്കുന്നില്ല. ഇങ്ങനെയുള്ള മറ്റു കാരണങ്ങളും വില്‍പ്പനയെ ബലപ്പെടുത്തുന്നതിനായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വാടകയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സങ്കീര്‍ണ്ണമാണെന്ന വിമര്‍ശനവും ഐറിഷ് പ്രോപ്പര്‍ട്ടി അസോസിയേഷന്‍ ഉന്നയിക്കുന്നു. ഇത് കൈകാര്യം ചെയ്യാന്‍ വീട്ടുടമകള്‍ക്ക് വലിയ ബുദ്ധിമുട്ടാണെന്നും അസോസിയേഷന്‍ പറയുന്നു.
ഐക്യമില്ലാതെ വാടകക്കാര്‍
വാടകക്കാര്‍ക്കായി വാദിക്കാന്‍ പൊതു സംവിധാനങ്ങള്‍ ഒന്നുമില്ലെന്നത് വീട്ടുടമകള്‍ക്ക് കാര്യങ്ങള്‍ അനുകൂലമാക്കുന്നു. ഓരോരുത്തരും പ്രത്യേകമായി വേണം സ്റ്റേയ്ക്കായോ പരാതിക്കായോ മുന്നോട്ടു വരേണ്ടത്, അത്തരം സാഹചര്യങ്ങള്‍ ചൂഷണം ചെയ്യുകയാണ് വീട്ടുടമകളും.
അയര്‍ലണ്ടില്‍ പല സ്ഥലങ്ങളിലും ഭീഷണിയായും, യാതാര്‍ത്ഥ കാരണങ്ങള്‍ ഇല്ലാതെയും വാടകക്കാരെ ഒഴിവാക്കാന്‍ ശ്രമിക്കുന്ന വീട്ടുടമകളുടെയും, ഏജന്‍സികളുടെയും എണ്ണം കൂടുകയാണ്. റിസഷന്റെയും പണപ്പെരുപ്പത്തിന്റെയും പ്രതിസന്ധി ഘട്ടത്തില്‍ ഒന്നിച്ചു നിന്നെതിര്‍ത്തില്ലെങ്കില്‍, വീട്ടു വാടക അമിതമായി കൂട്ടാനും, വീടൊഴിപ്പിക്കലിനും കൂടുതല്‍ ശ്രമങ്ങള്‍ ഇവര്‍ തുടരുമെന്ന സൂചനകള്‍ വാടകക്കാരെ പ്രതിസന്ധിയിലാഴ്ത്തുന്നുണ്ട്.