ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
/sathyam/media/media_files/CoXjskwUsZsUENgDA3KT.png)
മലപ്പുറം: ജില്ലയിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ല എന്ന് നിരന്തരം പറഞ്ഞിരുന്ന സർക്കാർ ഇന്ന് പ്രഖ്യാപിച്ച 120 താൽക്കാലിക ബാച്ചുകൾ സമരപോരാട്ടങ്ങളുടെ വിജയമാണ്, എന്നാൽ ജില്ലയിലെ പ്രതിസന്ധിക്കുള്ള ശാശ്വത പരിഹാരത്തിന് ഈ പ്രഖ്യാപനം അപര്യാപ്തമാണെന്നും ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
Advertisment
ഇപ്പോൾ പ്രഖ്യാപിച്ച ബാച്ചുകൾ സ്ഥിരം സംവിധാനമാക്കി മാറ്റണം, ബാച്ചുകൾക്കൊപ്പം തന്നെ ആവശ്യമായ സ്ഥിരം അധ്യാപകരേയും നിയമിക്കണം. പുതിയ തീരുമാനം ഫലവത്താവണമെങ്കിൽ ത്വരിതമായ നടപടിക്രമങ്ങൾ ഉണ്ടാവണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ സാബിറ ശിഹാബ്, ബാസിത് താനൂർ, വൈസ് പ്രസിഡന്റ്മാരായ വി ടി എസ് ഉമർ തങ്ങൾ, ഫയാസ് ഹബീബ്, പി കെ ഷബീർ, നിഷ്ല മമ്പാട് എന്നിവർ സംസാരിച്ചു.