Advertisment

2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതായുള്ള പ്രഖ്യാപനത്തിന് ശേഷം നോട്ടുകളുടെ പ്രചാരത്തില്‍ ഗണ്യമായ കുറവുണ്ടായതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 2023 മെയ് 19ന് 3.56 ലക്ഷം കോടി ആയിരുന്നത് 2024 ഫെബ്രുവരി 29ഓടെ 8470 കോടിയായി കുറഞ്ഞതായും ആര്‍ബിഐ അറിയിച്ചു.

New Update
jhgfdfghjk

ഡല്‍ഹി: 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതായുള്ള പ്രഖ്യാപനത്തിന് ശേഷം നോട്ടുകളുടെ പ്രചാരത്തില്‍ ഗണ്യമായ കുറവുണ്ടായതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 2023 മെയ് 19ന് 3.56 ലക്ഷം കോടി ആയിരുന്നത് 2024 ഫെബ്രുവരി 29ഓടെ 8470 കോടിയായി കുറഞ്ഞതായും ആര്‍ബിഐ അറിയിച്ചു.

Advertisment

ഇതോടെ 2023 മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 97.62 ശതമാനം 2000 രൂപ നോട്ടുകളും തിരിച്ചെത്തിയതായും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. 2000 രൂപ നോട്ടിന് ഇപ്പോഴും നിയമപ്രാബല്യം ഉണ്ടെന്നും ആര്‍ബിഐ അറിയിച്ചു.

2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും/അല്ലെങ്കില്‍ മാറ്റി വാങ്ങുന്നതിനും ഉള്ള സൗകര്യം 2023 ഒക്ടോബര്‍ 07 വരെ രാജ്യത്തെ എല്ലാ ബാങ്ക് ശാഖകളിലും ലഭ്യമായിരുന്നു. 2023 മെയ് 19 മുതല്‍ റിസര്‍വ് ബാങ്ക് ആര്‍ബിഐ ഇഷ്യൂ ഓഫീസുകളില്‍ ഈ സൗകര്യം ഉണ്ടെന്നും ആര്‍ബിഐ പ്രസ്താവനയില്‍ പറഞ്ഞു.

500, 1000 നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ സമ്പദ്‌വ്യവസ്ഥയുടെ കറന്‍സി ആവശ്യകത നിറവേറ്റുന്നതിനാണ് 2016 നവംബറില്‍ 2000 മൂല്യമുള്ള നോട്ടുകള്‍ ഇറക്കിയത്. മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകള്‍ മതിയായ അളവില്‍ ലഭ്യമായതിനെ തുടര്‍ന്ന് 2018-19ല്‍ 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായി ആര്‍ബിഐ അറിയിച്ചു.

2000-banknote-circulation-drops-to-8470-crore-rbi
Advertisment