50 സാധ്യതകളുടെ സമാഹാരം പുറത്തിറക്കി പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് (ജീവിതം ആസ്വാദ്യകരമാക്കുന്നതിനൊപ്പം വരുമാനംകൂടി നേടാന്‍ കഴിയുന്ന (ഗിഗ് കംപെന്റിയം) സാധ്യതകള്‍)

മൂന്ന് പതിറ്റാണ്ടിനിടെ ഇന്ത്യയിലെ ആയുര്‍ദൈര്‍ഘ്യം എട്ട് വര്‍ഷം കൂടിയതായി പഠനം പറയുന്നു. സുഖകരവും സുരക്ഷിതവുമായ തൊഴിലാനന്തര ജീവിതം ഉറപ്പാക്കാനും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും ശ്രദ്ധാപൂര്‍വമായ ആസൂത്രണം ആവശ്യമാണ്.

author-image
ടെക് ഡസ്ക്
New Update
tree456ty8

മുംബൈ, 24 ജൂണ്‍ 2024: പിജിഐഎം ഇന്ത്യ മ്യൂച്വല്‍  ഫണ്ട് ' റിന്യൂ റിച്ചാര്‍ജ് ബട്ട് നെവര്‍ റിട്ടയര്‍' എന്ന തലക്കെട്ടില്‍ ഒരുകൂട്ടം ആശയങ്ങള്‍ പുറത്തിറക്കി. 50 ഉപതൊഴിലുകളോ വിനോദോപാധികളോ അടങ്ങുന്ന സമാഹാരം ധനസമ്പാദനത്തിന് ഉപകരിക്കുന്നതോടൊപ്പം പിന്നീടുള്ള ജീവിതത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ സഹായിക്കുകയും ചെയ്യും.

Advertisment

1990ലെ ജീവിതായുസിനേക്കാള്‍ ആറ് വര്‍ഷത്തിലധികം കാലം ലോകമെമ്പാടുമുള്ളവര്‍ 2021ല്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ വിശദീകരിക്കുന്നു. മൂന്ന് പതിറ്റാണ്ടിനിടെ ഇന്ത്യയിലെ ആയുര്‍ദൈര്‍ഘ്യം എട്ട് വര്‍ഷം കൂടിയതായി പഠനം പറയുന്നു. സുഖകരവും സുരക്ഷിതവുമായ തൊഴിലാനന്തര ജീവിതം ഉറപ്പാക്കാനും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും ശ്രദ്ധാപൂര്‍വമായ ആസൂത്രണം ആവശ്യമാണ്. നേരത്തെ വിരമിക്കാന്‍ ആഗ്രഹിക്കുന്ന യുവ തലമുറക്ക് ഇത് നിര്‍ണായകമായി മാറുന്നു.

ഫലപ്രദമായ സാമ്പത്തിക ആസൂത്രണത്തില്‍ ലാഭംമാത്രമല്ല, പണപ്പെരുപ്പത്തെ മറികടക്കാനും നിക്ഷേപങ്ങളുടെ മൂല്യം സംരക്ഷിക്കാനും വിവേകപൂര്‍വം നിക്ഷേപിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഈ യാത്രയില്‍ സാമ്പത്തിക ഉപദേഷ്ടാവിന്റെ പങ്ക് നിര്‍ണായകമാണ്. ഓരോരുത്തര്‍ക്കും അനുയോജ്യമായ രീതിയില്‍ ഉപദേഷ്ടാവിന് റിട്ടയര്‍മെന്റ് പ്ലാന്‍ തയ്യാറാക്കുന്നതിന് വ്യക്തികളെ സഹായിക്കാന്‍ കഴിയും.

'മാനസികമായ ഉണര്‍വ് കുറയുന്നതിന് റിട്ടയര്‍മെന്റ് കാരണമായേക്കാമെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. ഇത് നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കും. സജീവമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന കഴിവുകള്‍ സ്വായത്തമാക്കുന്നത് ഈ തകര്‍ച്ചയെ പ്രതിരോധിക്കാന്‍ മാത്രമല്ല, നേട്ടവും ലക്ഷ്യബോധവും നല്‍കുകയും ചെയ്യും.

തൊഴില്‍ കാലത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ച ഫീല്‍ഡില്‍തന്നെ നിങ്ങളുടെ കഴിവും പരിചയവും സൗഹൃദവും പ്രയോജനപ്പെടുത്തുകയെന്നതാണ് റിട്ടയര്‍മെന്റ് കാലയളവില്‍ വരുമാന സ്രോതസ് സൃഷ്ടിക്കുന്നതിനുള്ള ലളിതമായ മാര്‍ഗം. അതോടൊപ്പം ഇതിനകം ഹോബിയായി കാണുന്ന സ്‌കില്‍ വളര്‍ത്തിയെടുത്ത് ധനംസമ്പാദിക്കാനും നിങ്ങള്‍ക്ക് കഴിയും' പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് സിഇഒ അജിത് മേനോന്‍ പറയുന്നു.

ഇന്ത്യക്കാര്‍ തങ്ങളുടെ പാഷനും സ്‌കില്ലും പണമാക്കി റിട്ടയര്‍മെന്റിന ശേഷമുള്ള അവരുടെ അഭിലാഷങ്ങള്‍ സ്വന്തമാക്കുന്നതോടൊപ്പം പുതിയ കഴിവുകള്‍ സമ്പാദിച്ചും വരുമാനം നേടാന്‍ വിവിധ മാര്‍ഗങ്ങള്‍ തേടുന്നതായി പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ടിന്റെ റിട്ടയര്‍മെന്റ് റെഡിനസ് സര്‍വേ 2023 വെളിപ്പെടുത്തിയിരുന്നു. 36 ശതമാനത്തോളം പേര്‍ക്ക് രണ്ടാമതൊരു വരുമാന സ്രോതസ് ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു. 39 ശതമാനംപേര്‍ ഭാവിയില്‍ രണ്ടാമതൊരു വരുമാന സ്രോതസ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തു.

രണ്ടാമതൊരു വരുമാന സ്രോതസുള്ളവരില്‍ 70 ശതമാനത്തോളം പേര്‍ വിരമിക്കലിന് തയ്യാറാണെന്നും സര്‍വെയില്‍ വെളിപ്പെട്ടു. അതേസമയം, മഹാമാരിക്കുശേഷം 'വരുമാനത്തിന്റെ ഒരു ബദല്‍ സ്രോതസിന്റെ അഭാവ' വുമായി ബന്ധപ്പെട്ട ആശങ്ക 2020ലെ 8 ശതമാനത്തില്‍നിന്ന് 2023ല്‍ 38 ശതമാനമായി ഉയര്‍ന്നു. മനുഷ്യ മൂലധനം കെട്ടിപ്പടുക്കുന്നതിന് ബോധപൂര്‍വമായ ശ്രമം നടന്നിട്ടുള്ളതായി ഗവേഷണം വെളിപ്പെടുത്തുന്നു.

വരുമാനത്തിന്റെ അഞ്ച് ശതമാനം നൈപുണ്യ വികസനത്തിനോ വിദ്യഭ്യാസ വായ്പക്കൊ നീക്കിവെക്കുന്നു. ഈ ഉള്‍ക്കാഴ്ച ഉള്‍ക്കൊണ്ട് പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് 50 സാധ്യതകളുടെ(ഗിഗ്) പട്ടിക പ്രസിദ്ധീകരിക്കുന്നു. പിന്നീടുള്ള ജീവിതത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ അത് നിങ്ങളെ സാഹയിക്കും.

50 possibilities from mutual fund
Advertisment