സംസ്ഥാനത്ത് സ്വർണവിലയിൽ 6640 രൂപയുടെ കുതിപ്പ്

ഗ്രാമിന് 40 രൂപകൂടി 5890 രൂപയായി. ഇതോടെ, ഈ വര്‍ഷം ഡിസംബര്‍ 28 വരെ 6640 രൂപയുടെ വര്‍ധനയാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. 16.4 ശതമാനത്തോളം വര്‍ധന. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 11.19 ശതമാനമായിരുന്നു വര്‍ധന.

New Update
drtyuiopoiuytrert

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിപണിയില്‍ കുതിപ്പിന്റെ വര്‍ഷമായി 2023. വ്യാഴാഴ്ച 320 രൂപകൂടി റെക്കോഡിട്ട് പവന്‍ വില 47,120 രൂപയിലേക്കെത്തി. ഗ്രാമിന് 40 രൂപകൂടി 5890 രൂപയായി. ഇതോടെ, ഈ വര്‍ഷം ഡിസംബര്‍ 28 വരെ 6640 രൂപയുടെ വര്‍ധനയാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. 16.4 ശതമാനത്തോളം വര്‍ധന. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 11.19 ശതമാനമായിരുന്നു വര്‍ധന.

Advertisment

അഞ്ചുവര്‍ഷത്തിനിടെ വിലയില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധന രേഖപ്പെടുത്തുന്ന രണ്ടാമത്തെ വര്‍ഷമാണ് 2023 എന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ.) പറയുന്നു. കോവിഡ് വ്യാപനം രൂക്ഷമായ 2020-ലാണ് ഇതിനുമുന്‍പ് സ്വർണവിലയിൽ ഏറ്റവും വലിയ കുതിപ്പുണ്ടായത്, 8280 രൂപയുടെ വര്‍ധന. യു.എസ്.-ചൈന വ്യാപാര തർക്കവും ഇന്ത്യ-ചൈന അതിർത്തിപ്രശ്നങ്ങളും വിലക്കയറ്റത്തിന് ആക്കംകൂട്ടിയിരുന്നു.

6640-rupees-jump-in-gold-price-this-year
Advertisment