ലോറന്‍സ് ബിഷ്ണോയി അഭിമുഖം: 7 പോലീസുകാരെ പഞ്ചാബ് പോലീസ് സസ്പെന്‍ഡ് ചെയ്തു

ഗുണ്ടാസംഘ തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ 2022-ലെ ജയിലില്‍ നിന്നുള്ള അഭിമുഖത്തിന്റെ പേരില്‍ പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരെ  സംസ്ഥാന സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു

New Update
lorance


പഞ്ചാബ്: ഗുണ്ടാസംഘ തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ 2022-ലെ ജയിലില്‍ നിന്നുള്ള അഭിമുഖത്തിന്റെ പേരില്‍ പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരെ  സംസ്ഥാന സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. അശ്രദ്ധയുടെയും ഗുരുതരമായ അനാസ്ഥയുടെയും പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ രണ്ട് ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ള ഓഫീസര്‍മാരായ ഗുര്‍ഷര്‍ സിംഗ്, സമ്മര്‍ വനീത് എന്നിവരും ഉള്‍പ്പെടുന്നു.

Advertisment


2022 സെപ്തംബറില്‍ ഖരാര്‍ സിഐഎയുടെ കസ്റ്റഡിയിലായിരുന്ന ലോറന്‍സ് ബിഷ്ണോയിയുടെ അഭിമുഖം വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നുവെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുത്തിരിക്കുന്നത്.

സംസ്ഥാന ആഭ്യന്തര സെക്രട്ടറി ഗുര്‍കിരത് കിര്‍പാല്‍ സിംഗ് വെള്ളിയാഴ്ചയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പാസാക്കിയത്. സബ് ഇന്‍സ്‌പെക്ടര്‍ റീന, സിഐഎ, ഖരാര്‍ (എസ്എഎസ് നഗര്‍), സബ് ഇന്‍സ്‌പെക്ടര്‍ (എല്‍ആര്‍) ജഗത്പാല്‍ ജംഗു, എജിടിഎഫ്, സബ് ഇന്‍സ്‌പെക്ടര്‍ ഷഗന്‍ജിത് സിംഗ് (അന്നത്തെ ഡ്യൂട്ടി ഓഫീസര്‍), ഹെഡ് കോണ്‍സ്റ്റബിള്‍ ഓം പ്രകാശ് എന്നിവരും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മറ്റ് പൊലീസുകാരില്‍ ഉള്‍പ്പെടുന്നു.

ലോറന്‍സ് ബിഷ്ണോയിയെ ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് മൊഴിയെടുത്തത് എന്നതിന്റെ തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘം രാജസ്ഥാന്‍ പോലീസിന് മുന്നില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍, പഞ്ചാബിലെ ജയിലില്‍ വച്ചാണ് അഭിമുഖം നടന്നതെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു.

മൊഹാലി വിദ്യാര്‍ത്ഥിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട 13 വര്‍ഷം പഴക്കമുള്ള കേസില്‍ ലോറന്‍സ് ബിഷ്ണോയിക്ക് വെള്ളിയാഴ്ച ഇളവ് അനുവദിച്ചു.

 

Advertisment