New Update
/sathyam/media/media_files/RzWGhMRYHSqGMJZs8epu.jpg)
കോഴിക്കോട്: മീഞ്ചന്ത തിരുവണ്ണൂർ പൂഴിച്ചിറ കുളത്തിൽ കാൽ വഴുതി വീണ 17 കാരൻ മരിച്ചു. കിണാശ്ശേരി സ്വദേശി ലത്തീഫിന്റെ മകൻ അമൽ ഫിനാൻ ആണ് മരിച്ചത്.
Advertisment
ഫുട്ബോൾ കളി കഴിഞ്ഞ് കൈകാലുകൾ കഴുകി വൃത്തിയാക്കാൻ എത്തിയ അമൽ ഫിനാൻ അബദ്ധത്തിൽ കാൽവഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. നാളെ പോസ്റ്റ്മോർട്ട നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us