ന്യൂഡല്‍ഹി : മധ്യപ്രദേശിലെ ഷാജാപൂര്‍ ജില്ലയിലെ ഗുലാനയിലെ രാമക്ഷേത്ര വളപ്പില്‍ മൂന്ന് പേര്‍ പ്രവേശിച്ച് നിസ്‌കരിച്ചത് വിവാദമാകുന്നു. സഹോദരന്മാരായ ബാബു ഖാന്‍, റുസ്തം ഖാന്‍, അക്ബര്‍ ഖാന്‍ എന്നീ മൂന്ന് പേര്‍ വൈകുന്നേരം 5 മണിയോടെ ക്ഷേത്രത്തിലേക്ക് ബലമായി കയറി, ക്ഷേത്രത്തിലെ വെള്ളം ഉപയോഗിച്ച് കാല്‍ കഴുകി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. മൂവരെയും തടയാന്‍ ശ്രമിച്ചെങ്കിലും അവര്‍ പ്രാര്‍ത്ഥന തുടര്‍ന്നുവെന്ന് ക്ഷേത്ര പൂജാരി പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് പുരോഹിതന്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിനാണ് സഹോദരങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസ് അന്വേഷണത്തിലാണെന്ന് ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ജനക് സിംഗ് റാവത്ത് സ്ഥിരീകരിച്ചു.
ഈ പ്രവൃത്തിയിലൂടെ മതവികാരം വ്രണപ്പെടുത്താനാണ് സഹോദരങ്ങള്‍ ഉദ്ദേശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിലെ കാരണവും സാഹചര്യവും സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.