മുണ്ട് ആൻഡ് ദി മലയാളി :എ ഫിക്ഷണൽ ഡോക്കു'മുണ്ട് 'റി യുടെ പ്രദർശനം നടന്നു

മുണ്ട് എന്നറിയപ്പെടുന്ന പരമ്പരാഗത വസ്ത്രവും മലയാളിയും തമ്മിലുള്ള ആത്മബന്ധവും ജനനം മുതൽ മരണം വരെ മലയാളിക്കൊപ്പമുള്ള സഞ്ചാരവുമാണ് ചിത്രത്തിൻ്റെ പ്രമേയം. 

author-image
മൂവി ഡസ്ക്
Updated On
New Update
ertyuiytrtyui

മുണ്ടും മലയാളിയും തമ്മിലുള്ള ആത്മബന്ധം അനാവരണം ചെയ്യുന്ന 'മുണ്ട് ആൻഡ് ദി മലയാളി - എ ഫിക്ഷണൽ ഡോക്കു'മുണ്ട്'റി രാജ്യാന്തര ഹ്രസ്വ ചിത്ര മേളയിൽ  പ്രദർശിപ്പിച്ചു.

Advertisment

മുണ്ട് എന്നറിയപ്പെടുന്ന പരമ്പരാഗത വസ്ത്രവും മലയാളിയും തമ്മിലുള്ള ആത്മബന്ധവും ജനനം മുതൽ മരണം വരെ മലയാളിക്കൊപ്പമുള്ള സഞ്ചാരവുമാണ് ചിത്രത്തിൻ്റെ പ്രമേയം. 

മലയാളിയുടെ സാംസ്കാരിക സ്വത്വവുമായി മുണ്ട് എങ്ങനെ ഇഴചേർന്നിരിക്കുന്നുവെന്ന അന്വേഷണം കൂടിയാണ് രാഹുൽ ദിലീപ് സംവിധാനം ചെയ്ത ചിത്രം പങ്കുവയ്ക്കുന്നത്.ശ്രീ തിയേറ്ററിൽ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചത്.

Advertisment