Advertisment

പൂർവ അധ്യാപക- വിദ്യാർത്ഥി സംഗമം നടത്തി

ചടങ്ങിൽ 80 വയസ്സ് പൂർത്തീകരിച്ച അധ്യാപകരെയും ദേശീയ, അന്തർദേശീയ തലങ്ങളിൽ മികവ് തെളിയിച്ച പൂർവ വിദ്യാർത്ഥികളെയും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.

New Update
,kjfdfghjkjhfyukjm

തിരുവല്ല: അധ്യാപക ദിനത്തോടനുബന്ധിച്ച് എസ് സി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പൂർവ അധ്യാപക- വിദ്യാർത്ഥി സംഗമം ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രപ്പോലീത്ത ഉദ്‌ഘാടനം ചെയ്തു. ഫോർമർ ടീച്ചേഴ്സ് അസോസിയേഷന്റെ രജതജൂബിലിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

Advertisment

ചടങ്ങിൽ 80 വയസ്സ് പൂർത്തീകരിച്ച അധ്യാപകരെയും ദേശീയ, അന്തർദേശീയ തലങ്ങളിൽ മികവ് തെളിയിച്ച പൂർവ വിദ്യാർത്ഥികളെയും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘം ജനറൽ സെക്രട്ടറി റവ. എബി കെ ജോഷ്വാ, ഫോർമർ ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് പോൾ എം, സെക്രട്ടറി ജയശ്രി ആനി തോമസ്, ട്രഷറർ ഷീബാ എ തടിയിൽ എന്നിവർ പ്രസംഗിച്ചു.

Advertisment