സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്ക്കരണ ശില്പശാലയും നടന്നു

പൊതു സമ്മേളനം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു  ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. ഡി സുരേഷ്  അധ്യക്ഷത വഹിച്ചു.

New Update
w456788765678

എടത്വ: അക്ഷയ പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയുടെ സഹകര ണത്തോടെ 27ന് രാവിലെ  9ന് ആനപ്രമ്പാൽ തെക്ക് വട്ടടി നിത്യ സഹായ മാതാ മലങ്കര കത്തോലിക്ക പള്ളിയില്‍ വെച്ച് സൗജന്യ  മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ ശില്പശാലയും നടന്നു.

Advertisment

w45678765456765

പൊതു സമ്മേളനം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു  ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. ഡി സുരേഷ്  അധ്യക്ഷത വഹിച്ചു.തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ്  സീനിയർ റെസിഡന്റ് മെഡിക്കൽ  ഓഫിസർ ഡോ. ജ്യോത്സന നായർ ബോധവത്ക്കരണ ക്ലാസ് നയിച്ചു.

ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്  ജോജി ഏബ്രഹാം, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു ഏബ്രഹാം, ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രി കമ്മ്യൂണിറ്റി മെഡിസിൻ  മാനേജർ അവിരാ  ചാക്കോ ,നിത്യ സഹായ  മാതാ  മലങ്കര കത്തോലിക്ക  പള്ളി  ഫാദർ മത്തായി  മണപ്പുറം, സെന്റ്  തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം   ഇടവക സെക്രട്ടറി ഡോ ജോൺസൺ വി.ഇടിക്കുള, രക്ഷാധികാരി സി.കെ ഹരിദാസ്, പ്രോഗ്രാം കൺവീനർമാരായ വിൽസൺ  പൊയ്യാലുമാലിൽ, സുമേഷ്  ചിറയിൽ,  അക്ഷയ പുരുഷ സ്വയം സഹായ സമിതി എൻ. കെ സദാനന്ദൻ  എന്നിവർ പ്രസംഗിച്ചു. ജനറൽ മെഡിസിൻ ,ഇഎൻടി , ത്വക്ക് -ദന്ത - അസ്ഥി - സാമൂഹിക ആരോഗ്യ വിഭാഗത്തിലെ  വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.

Advertisment