തൊടുപുഴ: എം.എൽ.എ പി.ജെ ജോസഫ് രക്ഷാധികാരിയായിട്ടുള്ള ജോക്കുട്ടൻ ചാരിറ്റബൾ ട്രസ്റ്റ് വഴിയാണ് വണ്ണപ്പുറം സ്വദേശിയായ സജി മുണ്ടൻമുടിക്ക് രണ്ട് ലക്ഷത്തി അമ്പതനായിരം(2,50,000) രൂപയുടെ ചികിത്സാ ധനസഹായം നൽകിയത്.
തൊടുപുഴയിൽ സംഘടിപ്പിച്ച ധനസഹായ വിതരണ ചടങ്ങിൽ ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാൻ അബു ജോൺ ജോസഫ്,ഷാജി അറയ്ക്കൽ, യൂത്ത് ഫ്രണ്ട് നേതാക്കളായ എം മോനിച്ചൻ, ക്ലമന്റ് ഇമ്മാനുവേൽ, ബൈജു, ജെയിസ് ജോൺ, ഷിബു പൗലോസ്, ബിനോയ് മുണ്ടക്കാമറ്റം, ഷാജി അറയ്ക്കൽ, രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.
അമേരിക്കയിലെ കേരള സമാജമെന്ന സംഘടന ഇതിന് മുമ്പും പി.ജെ ജോസഫ് നേതൃത്വം നൽകുന്ന ഗാന്ധിജി സ്റ്റഡി സെന്റർ വഴി ഭൂരഹിതർക്ക് വീട്, അംഗപരിമിതർക്ക് വീൽ ചെയർ, ഓട്ടിസം ബാധിച്ച കുരുന്നുകൾക്കും, ക്യാൻസർ രോഗികൾക്കും ചികിത്സാ ധന സഹായം തുടങ്ങിയ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. അമേരിക്കൻ മലയാളിയായ ജോജി ജോൺ മംഗലത്ത്, ബാബു കല്ലിടീക്കൽ എന്നിവരാണ് കേഡിനേറ്റർമാർ പ്രസിഡന്റ് ഷിബു ജോസഫ്, വൈസ് പ്രസിഡന്റ് ജോസ് വെമ്പാല, സെക്രട്ടറി നിബു പുത്തേറ്റ്, ട്രഷറർ ജെറാൾഡ് പെrരേര, തുടങ്ങയവരാണ് കേരള സമാജം സൗത്ത് ഫ്ലോറിഡയെ നയിക്കുന്നത്.