/sathyam/media/media_files/hCyvx68LGawHdrFwI9Ns.jpeg)
കായംകുളം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കായംകുളം മേഖലയുടെ ആഭിമുഖ്യത്തിൽ വായനദിനവും വായന വാരാചരണവും കായംകുളം മേഖലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കവിതാലാപന മത്സരവും നടത്തി. പത്തിയൂർ ഗവൺമെന്റ്ഹൈസ്കൂളിൽ വച്ച് നടത്തിയ വായന വാരാചരണത്തിന്റെ ഉത്ഘാടനം പത്തിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ .ഉഷ നിർവ്വഹിച്ചു.
കവിതാലാപന മത്സരത്തിൽ ശ്രീഭദ്ര ( എൻ.ആർ.പി.എം. ഹൈസ്കൂൾ ), ദേവികാ ഗിരീഷ് (രാമപുരം ഹൈസ്കൂൾ), സപര്യ (പത്തിയൂർ ഹൈസ്കൂൾ ) ഗംഗാ കൃഷ്ണ, ( സെന്റ് മേരീസ് ഹൈസ്കൂൾ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം കെ ജി സന്തോഷ് സമ്മാനങ്ങൾ വിതരണം ചെയ്തു.
പത്തിയൂർ ഗവൺമെന്റ് ഹൈസ്കൂൾ എസ് എം സി ചെയർമാൻ ജി.ഹരികുമാർ അധ്യക്ഷത വഹിച്ചു. നിസാർ പൊന്നാരത്ത്, ഷീജാ പ്രസന്നൻ, സ്കൂൾ ഹെഡ് മിസ്ട്രസ് ബീനടീച്ചർ കിരൺ സാർ, ഗീതാകൃഷ്ണൻ, ഹരികുമാർ കൊട്ടാരം, ലത ടീച്ചർ , ആദർശ്, നസറുദ്ദീൻ, കൃഷ്ണകുമാർ, ഉഷാ ശശിധർ, സിന്ധു പുഷ്പാലയം നന്ദകുമാർ എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us