ശ്രീകൃഷ്ണപുരം: വയനാട് ജില്ലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ശ്രീകൃഷ്ണപുരം ഹയ ഹൈപ്പർ മാർക്കറ്റ് ഉടമ ചങ്ങലീരി മനച്ചിതൊടി മൊയ്തു ഒരു ലക്ഷം രൂപ സംഭാവനയായി നല്‍കി. ശ്രീകൃഷ്ണപുരത്ത് നടന്ന ചടങ്ങില്‍ ഹയ ഹൈപ്പർ മാർക്കറ്റ് ഉടമ മനച്ചിതൊടി മൊയ്തുവിൽ നിന്നും തുകയുടെ ചെക്ക് ഒറ്റപ്പാലം എംഎല്‍എ അഡ്വ.കെ.പ്രേംകുമാര്‍ ഏറ്റുവാങ്ങി.
അപ്രതീക്ഷിത ദുരന്തത്തിൽ കേരളത്തെ വീണ്ടെടുക്കാനും ദുരിതബാധിതർക്ക് ആശ്വാസം നൽകാനും മുന്നോട്ടുവന്ന മൊയ്തു ചങ്ങലീരിയുടെ പ്രവർത്തനം മാതൃകാപരമാണെന്നും, ഇത് സമൂഹത്തിന് നല്ലൊരു സന്ദേശമാണ് നൽകുന്നത് എന്നും എംഎൽഎ പറഞ്ഞു. ചടങ്ങിൽ മുൻ എം.എൽ എ കെ.എസ്.സലീഖ,മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.അരവിന്ദാക്ഷൻ,ജില്ലാ പഞ്ചായത്തംഗം കെ. ശ്രീധരൻ,കരിമ്പുഴ ഗ്രാമ പഞ്ചായത്ത് മെമ്പർ എം. മോഹനൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. സുബ്രഹ്മണ്യൻ, എം.സി.വാസുദേവൻ,കെ. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.