സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി മാർച്ച് 15 നു അവസാനിക്കും

ആധാറിലെ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാനാണ് യുഐഡിഎഐ ആധാർ പുതുക്കാൻ ആവശ്യപ്പെടുന്നത്. 2024  മാർച്ച് 15 വരെ സൗജന്യമായി പുതുക്കാനുള്ള അവസരം ഉണ്ട്. അതായത് മൂന്ന് ദിവസം കൂടി ശേഷിക്കുന്നുണ്ട്. 

author-image
ആനി എസ് ആർ
New Update
;kjhbgvfchjkl;'

സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി മാർച്ച് 15 നു അവസാനിക്കും. പത്ത് വർഷത്തിലൊരിക്കലെങ്കിലും ആധാർ നിർബന്ധമായി പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. ആധാറിലെ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാനാണ് യുഐഡിഎഐ ആധാർ പുതുക്കാൻ ആവശ്യപ്പെടുന്നത്. 2024  മാർച്ച് 15 വരെ സൗജന്യമായി പുതുക്കാനുള്ള അവസരം ഉണ്ട്. അതായത് മൂന്ന് ദിവസം കൂടി ശേഷിക്കുന്നുണ്ട്. 

Advertisment

സൗജന്യ സേവനം ലഭ്യമാകുക  myAadhaar പോർട്ടലിൽ മാത്രമാണ്. അതായത് ഓൺലൈൻ വഴി മാത്രമാണ് സൗജന്യമായി ആധാർ പുതുക്കാനാകുക. ഒഫ്‌ലൈനായി നേരിട്ട് ആധാർ കേന്ദ്രത്തിൽ എത്തി പുതുക്കാൻ ഫീസ് ആവശ്യമായി വരും. 50 രൂപയാണ് ഫീസ് ഇനത്തിൽ ഈടാക്കുക. 

പേര്, ജനനത്തീയതി, വിലാസം മുതലായ ജനസംഖ്യാപരമായ വിവരങ്ങളാണ് ഓൺലൈൻ ആയി തിരുത്താൻ സാധിക്കുക. ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ ആധാർ കേന്ദ്രങ്ങളിൽ പോകേണ്ടി വരും. 

aadhaar-upadate-before-march-15-2024
Advertisment