ബിഷ്ണോയ് ഗ്യാങ്ങിന്റെ ഭീഷണി പത്തുവയസ്സുകാരനായ ആത്മീയ പ്രഭാഷകന്‍ അഭിനവ് അറോറയ്ക്ക്

ലോറന്‍സ് ബിഷ്ണോയിയുടെ സംഘം ഭീഷണിപ്പെടുത്തിയെന്ന് പത്ത് വയസ്സുള്ള ആത്മീയ പ്രഭാഷകന്‍ അഭിനവ് അറോറയുടെ കുടുംബം

New Update
abinav

മുംബൈ: ലോറന്‍സ് ബിഷ്ണോയിയുടെ സംഘം ഭീഷണിപ്പെടുത്തിയെന്ന് പത്ത് വയസ്സുള്ള ആത്മീയ പ്രഭാഷകന്‍ അഭിനവ് അറോറയുടെ കുടുംബം. തിങ്കളാഴ്ചയായിരുന്നു ഭീഷണി  നേരിട്ടത്. ആത്മീയ പ്രവര്‍ത്തനമാണ് അഭിനവിന്റെ മാര്‍ഗമെന്നും മറ്റൊന്നും ചെയ്തിട്ടില്ലെന്നും അമ്മ ജ്യോതി അറോറ പറഞ്ഞു.

Advertisment

സോഷ്യല്‍ മീഡിയയില്‍ പ്രഭാഷണ വീഡിയോകള്‍ ചെയ്യുന്ന അഭിനവിന് ഏറെ ഫാന്‍സുണ്ട്. രാത്രി മിസ് കോളും പകല്‍ അതേ നമ്പറില്‍ നിന്ന് അഭിനവിനെ കൊല്ലുമെന്ന ഭീഷണി സന്ദേശവും ലഭിച്ചെന്ന് അമ്മ പറഞ്ഞു. ഡല്‍ഹി സ്വദേശിയാണ് അഭിനവ് അറോറ. മൂന്ന് വയസ്സുള്ളപ്പോള്‍ മുതല്‍ അഭിനവ് ആത്മീയ യാത്ര ആരംഭിച്ചെന്ന് കുടുംബം വെളിപ്പെടുത്തിയിരിക്കുന്നത് എന്നാല്‍ അഭിനവിനെ സ്വാമി രാമഭദ്രാചാര്യ ശകാരിച്ചത് നേരത്തേ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

 

Advertisment