കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഫാമിലി ആക്ഷൻത്രില്ലർ ചിത്രം 'വിരുന്ന്'ന്റെ റിലീസ് ഡേറ്റ് ഇന്ന് വൈകീട്ട് ഏഴ് മണിക്ക് പ്രഖ്യാപിക്കും. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മിക്കുന്ന ചിത്രത്തിൽ അർജുൻ സർജ, ഗിരീഷ് നെയ്യാർ, നിക്കി ഗൽറാണി, മുകേഷ്, ബൈജു സന്തോഷ്, അജു വർഗീസ് തുടങ്ങി മലയാളത്തിലെയും തമിഴിലെയും പ്രധാന താരങ്ങൾ അണിനിരക്കുന്നു.