Advertisment

മമ്മൂട്ടിയുടെ കാതല്‍ 9.7 കോടി രൂപ നേടിയെന്ന് റിപ്പോര്‍ട്ടുകൾ

മൂന്നാമാഴ്‍ചയും മമ്മൂട്ടിയുടെ കാതല്‍ കേരള തിയറ്റുകളില്‍ നിറഞ്ഞ സദസ്സോടെ പ്രദര്‍ശിപ്പിക്കുന്ന എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു നേട്ടം. തിയറ്റര്‍ പട്ടിക മമ്മൂട്ടി പുറത്തുവിട്ടിട്ടുണ്ട്.

author-image
മൂവി ഡസ്ക്
New Update
wertyuiopoiuytretyuio

കേരളത്തില്‍ മമ്മൂട്ടിയുടെ കാതല്‍ 9.7 കോടി രൂപയാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ട്. വാരാന്ത്യം ആകുമ്പോഴേക്കും കാതല്‍ 10 കോടി രൂപയില്‍ അധികം കേരള ബോക്സ് ഓഫീസില്‍ നിന്ന് നേടും എന്നത് ചെറിയ ക്യാൻവാസില്‍ എത്തിയ ചിത്രമായത് കണക്കിലെടുക്കുമ്പോള്‍ വമ്പൻ വിജയമാണ്.

Advertisment

മൂന്നാമാഴ്‍ചയും മമ്മൂട്ടിയുടെ കാതല്‍ കേരള തിയറ്റുകളില്‍ നിറഞ്ഞ സദസ്സോടെ പ്രദര്‍ശിപ്പിക്കുന്ന എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു നേട്ടം. തിയറ്റര്‍ പട്ടിക മമ്മൂട്ടി പുറത്തുവിട്ടിട്ടുണ്ട്. മൂന്നാമാഴ്‍ചയിലും മമ്മൂട്ടിയുടെ കാതല്‍ നൂറിലധികം തിയറ്ററുകളിലാണ് കേരളത്തില്‍ പ്രദര്‍ശിപ്പിക്കുക എന്നത് അഭിമാനകരമായ ഒരു നേട്ടവുമാണ്. കര്‍ണാടകയിലും തമിഴ്‍നാട്ടിലുമൊക്കെ മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് അര്‍ഹിക്കുന്ന സ്വീകാര്യത ലഭിച്ചു എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.

സംവിധാനം നിര്‍വഹിച്ചത് ജിയോ ബേബിയാണ്. നായികയായി എത്തിയത് ജ്യോതികയും.  ഛായാഗ്രഹണം സാലു കെ തോമസ്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയ താരങ്ങളും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം മാത്യൂസ് പുളിക്കൻ ആയിരുന്നു.

കാതലിന് നടൻ മമ്മൂട്ടി നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഉണ്ട്. മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ ചിത്രവുമാണ്.  ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം' ആയിരുന്നു ആദ്യ ചിത്രം. നിരവധി പേരാണ് മമ്മൂട്ടിയെ അഭിന്ദിച്ച് രംഗത്ത് എത്തുന്നത് എന്നതിനാല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചാകും കാതലിന്റെ കുതിപ്പ് എന്നാണ് റിപ്പോര്‍ട്ട്.

actor-mammootty-starrer-kaathal-the-cores
Advertisment