Advertisment

ബാന്ദ്ര റെയില്‍വേ സ്റ്റേഷനിലെ തിരക്ക്: റെയില്‍വേ മന്ത്രിയുടെ കഴിവുകേടാണ് കാണിക്കുന്നതെന്ന് ആദിത്യ താക്കറെ

റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ വിമര്‍ശിച്ച് ശിവസേന നേതാവ് ആദിത്യ താക്കറെ

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
adithya thakarey123

മുംബൈ: മുംബൈയിലെ ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന്റെ യില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ വിമര്‍ശിച്ച് ശിവസേന നേതാവ് ആദിത്യ താക്കറെ. നിലവിലെ റെയില്‍വേ മന്ത്രി എത്രമാത്രം കഴിവുകെട്ടവനാണെന്ന് ഈ സംഭവം തെളിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

'റീല്‍ മന്ത്രി ഒരിക്കല്‍ കൂടി റെയില്‍ മന്ത്രി ആയിരുന്നെങ്കില്‍ എന്ന് ആശംസിക്കുന്നു. ബാന്ദ്രയിലെ സംഭവം ഇപ്പോഴത്തെ റെയില്‍വേ മന്ത്രി എത്രമാത്രം കഴിവുകെട്ടവനാണെന്ന് തെളിയിക്കുന്നു,' ആദിത്യ താക്കറെ എക്സില്‍ പങ്കുവെച്ചു.

ബാന്ദ്ര ടെര്‍മിനസ് സ്റ്റേഷനില്‍ ബാന്ദ്ര-ഗോരഖ്പൂര്‍ എക്സ്പ്രസിനായി ജനക്കൂട്ടം തടിച്ചുകൂടിയ ഒന്നാം പ്ലാറ്റ്ഫോമിലെ തിരക്ക് കാരണം തിക്കിലും തിരക്കിലും പെട്ടു. സംഭവത്തെ തുടര്‍ന്ന് പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയതായി ബിഎംസി അറിയിച്ചു.

Advertisment