ആദിവാസി ഭൂപ്രശ്നം: കലക്ടറെ സന്ദർശിച്ചു ഡിസംബർ 31 നു മുൻപ് ഭൂമി ലഭ്യമാക്കും കലക്ടറുടെ ഉറപ്പ്

അവരോടൊപ്പം അറുപതോളം ആദിവാസി ഭൂസമര പ്രവർത്തകരും ഉണ്ടായിരുന്നു. കലക്ടറുമായുള്ള ചർച്ചയിൽ, ഡിസംബർ 31നുള്ളിൽ സമരം ചെയ്ത മുഴുവൻ ആദിവാസി പ്രവർത്തകർക്കും പട്ടയം നൽകുമെന്ന് കലക്ടർ ഉറപ്പുനൽകി.

New Update
dfghjkjhgfghjk

മലപ്പുറം: നിലമ്പൂരിൽ ബിന്ദു വൈലശ്ശേരിയുടെ നേതൃത്വത്തിൽ ഒരു വർഷത്തിലധികമായി നടന്നുവരുന്ന ആദിവാസി ഭൂസമരം, ആറുമാസത്തിനുള്ളിൽ ഭൂമി നൽകുമെന്ന ഉറപ്പിൽ അവസാനിപ്പിച്ചിരുന്നു. എന്നാൽ ഏഴര മാസം കഴിഞ്ഞിട്ടും ഭൂമി ലഭിക്കാത്തതിനെ ചോദ്യം ചെയ്യാനായി, ബിന്ദു വൈലശ്ശേരിയുടെ നേതൃത്വത്തിൽ കലക്ടറെ സന്ദർശിച്ചു.

Advertisment

അവരോടൊപ്പം അറുപതോളം ആദിവാസി ഭൂസമര പ്രവർത്തകരും ഉണ്ടായിരുന്നു. കലക്ടറുമായുള്ള ചർച്ചയിൽ, ഡിസംബർ 31നുള്ളിൽ സമരം ചെയ്ത മുഴുവൻ ആദിവാസി പ്രവർത്തകർക്കും പട്ടയം നൽകുമെന്ന് കലക്ടർ ഉറപ്പുനൽകി. ചർച്ചയ്ക്ക് സമരനേതാവ് ഗിരി ദാസൻ, സാമൂഹ്യ പ്രവർത്തകരായ ഗ്രോവാസു, മജീദ് ചാലിയാർ, വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സഫീർഷ, ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, ജില്ലാ സെക്രട്ടറി കാദർ അങ്ങാടിപ്പുറം, ഷനീർ എന്നിവർ നേതൃത്വം നൽകി.

Advertisment